Tuesday, October 8, 2013

കഞ്ചാവ്

ഞാന്‍ വളരെ അധികം അവശനായിരുന്നു ജിജോ എന്നെ വിളിച്ചപ്പോള്‍,സമയം പത്തു മണി കഴിഞ്ഞിരുന്നു. അവന്‍റെ വിട്ടില്‍ എന്തോ വഴക് നടക്കുന്നു പെട്ടന്ന് വരാന്‍ ,ചിലപ്പോള്‍ ജിജോ കള്ളം പറയുന്നതായിരിക്കും എന്ന് കരുതി ഞാന്‍ അവന്‍റെ കോള്‍ കാര്യമായി എടുത്തില്ല,പക്ഷെ വിണ്ടും വിണ്ടും അവന്‍ വിളിച്ചു കൊണ്ടിരുന്നു,ബൈക്ക് എടുത്തു ഞാന്‍ അവന്‍റെ വിട്ടിലേക്ക്‌ പോയി, പകുതി വഴിക്ക് വെച്ചു മമത എന്നെ വിളിച്ചു,ആ ദിവസം രാവിലെ മുതല്‍ വൈകുനേരം വരെ ഞാന്‍ അവളുടെ കുടെയായിരുന്നു.അവളുടെ സെമിസ്റ്റെര്‍ പരിക്ഷ കഴിഞ്ഞു കുറേ നാളുക്കള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലായിരുന്നു.കടല്‍നെയും തിരക്കളെയും സാക്ഷിനിര്‍ത്തി നമ്മള്‍ പരസ്പരം ഒരുപാട് ചുടുചുംബനം കൈമാറിയിരുന്നു .

ഞാന്‍ ബൈക്ക് നിര്‍ത്തി ഫോണ്‍ എടുത്തു, "ബേബി ഐ മിസ്സ്‌ യു സോ മച്"
മമത ഞാന്‍ ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുവ കുറച്ചു കഴിഞ്ഞു വിളിക്കാം."ഓക്കേ ബേബി"

ജിജോന്‍റെ ഫ്ലാറ്റില്‍ എത്തി വണ്ടി പാര്‍ക്ക്‌ ചെയ്തു,മുന്നാം നിലയില അവന്‍റെ റൂം,കഴിഞ്ഞ കുറേ കാലമായി ലിഫ്റ്റ്‌ പ്രവര്‍ത്തിക്കുന്നുമില്ല,കൈ കാല്‍മുട്ടില്‍ വെച്ച് വെച്ച് ഞാന്‍ പടികള്‍ കയറി,വാതില്‍ തുറന്നു കിടക്കുകയായിരുന്നു,ബാത്ത്റൂമില്‍ നിന്നു ജിജോ ഇറങ്ങിവന്നു, എടാ നീ എങ്ങനെയാ വന്നത് ??? ബൈക്കില്‍ ...എന്തെ??? ഗുഡ് നമ്മുക്ക് ഇ സി ആര്‍ റോഡ്‌ വരെ പോകാം ,തോമസും,അനിലും,മാത്യുവും ഇപോ ഇതും..........

ലോകത്ത് ഉള്ള സകലമാന തെറികളും ഞാന്‍ അവനെ വിളിച്ചു,പെട്ടന്ന് ഭാസി വന്നു,നീ എവിടെയായിരുന്നു,ഞാന്‍ ടെറസില്‍ ആയിരുന്നു മച്ചു,ഒന്ന് കത്തിക്കാന്‍ പോയതാ,ഇവിടത്തെ പന്നന്മാര്‍ ഇവിടെ വെച്ചു വലിക്കാന്‍ സമതിക്കുന്നില്ല,

ഭാസി ജിജോയുടെ കൂട്ടുകാരനാ, ബാംഗ്ലൂര്‍ല്‍ നിന്നു  പഠിത്തം ഉപേഷിക്ച്ചു ചെന്നൈലേക്ക് വന്നതാ,വന്നിട്ട് ഒരു മാസം പോലും ആയില്ല,കഞ്ചാവ് അവന്‍റെ ഒരു വീക്നെസ് ആണ് , അവന്‍റെ അപ്പനും അമ്മയും അമേരിക്കയില എന്ന് മാത്രമേ എനിക്ക് അറിയൂ,വേറെ ഒന്നും എനിക്ക് അവനെ കുറിച്ച് അറിയില്ലായിരുന്നു.

നാല് ബൈകുമായി ഞങള്‍ 7 പേര്‍, ഇറങ്ങാന്‍ നേരത്ത് ഭാസി വിണ്ടും താഴെ നിന്നു മുകിളിലെക് പോയി,5 മിനുറ്റ് കഴിഞ്ഞ കാണാതായപ്പോള്‍ ജിജോ താഴെ നിന്നു അവനെ ഫോണില്‍ വിളിച്ചു ,''ഇവന്‍റെ ഈ കഞ്ചാവ് അടി ഇപോ തന്നെ വേണമായിരുന്നോ'' ജിജോ പിറുപിറുത്തു,

പോകുന്ന  വഴിക്ക് ഞാന്‍ ഫയസിന്റെ ഫ്ലാറ്റില്‍ കയറി അവനെ കൂടി വിളിച്ചു,ബൈക്ക് അവനെ ഏല്‍പിച്ചു ഞാന്‍ അവന്‍റെ പുറകില്‍ ഇരുന്നു,ഞാന്‍ മമതയെ വിളിച്ചു കുറച്ചു നേരം സല്ലാപിച്ചു,ഫയസ്‌ ബൈകിന്റെ വേഗം കൂടിയപ്പോള്‍ കാറ്റ് കാരണം മമതയുടെ സംസാരം ഒന്നും കേള്‍ക്കാതെയായി,അവളോട്‌ ഗുഡ് നൈറ്റ്‌ പറഞ്ഞു പതിവ് പോലെ ഫോണില്‍ കൂടി ഒരു ചുടുചുംബനം നല്‍കി ഞാന്‍ ഫോണ്‍ വെച്ചു, 11.30 ആയപ്പോള്‍ നമ്മള്‍ ഇ സി ആര്‍ ലെ മഹാബലിപുരം ബീച്ചില്‍ എത്തി, അടുത്തുള്ള ഒരു ബീച് റിസോര്‍ട്ടില്‍  ഹൌസില്‍ കയറി,ഞാനും ഫയസും,മാത്യുവും ഓരോ ബിയര്‍ ഓര്‍ഡര്‍ ചെയ്തു,ഭാസി സിഗ്ഗെരറ്റ് കത്തിച്ചു,കടല്‍ കാറ്റ് കാരണം അവന്‍ അത് കത്തിക്കാന്‍ കുറച്ചു പാടുപെട്ടു,ഞാന്‍ മമതയെ ഒന്ന് കൂടി വിളിച്ചു,അവള്‍ ഫോണ്‍ എടുത്തില്ല. അവള്‍ അപോഴെകും ഉറങ്ങി കഴിഞ്ഞിരുന്നു.

ഓര്‍ഡര്‍ എല്ലാം വന്നു,നമ്മള്‍ ബിയര്‍ നുണയന്‍ ആരംഭിച്ചു,ജിജോ നാടിലെ ഓരോ തമാശ പറയാന്‍ തുടങ്ങി,എല്ലാവരും അത് കേട്ടു രസിച്ചിരുന്നു,ഭാസി ഒഴിച്, ബില്‍ കൊടുത്ത് ഇറങ്ങാന്‍ നേരം ഭാസി വൈട്ടര്‍നോട് എന്തോ രഹസ്യം പറഞ്ഞു,ഞങള്‍ എല്ലാവരും കടല്കരയിലെക്ക് നടന്നു,ഭാസി മാത്രം അവിടെ തന്നെ ചുറ്റിപറ്റി നിന്നു,ഒരിക്കല്‍ കുടി ഞാന്‍ മമതയെ വിളിച്ചു,അവള്‍ എടുത്തില്ല.

ഞങള്‍ തിരിച്ചു പോകാന്‍ തിരുമാനിച്ചു,ഭാസി അപോഴും അതെ റിസോര്‍ട്ടിന്റെ അടുത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു,ഞങള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു,മാത്യു പതിവില്‍ കുടുതല്‍ കഴിച്ചത് കൊണ്ട് ഫയാസിനോട് ബൈക്ക് ഓടിക്കാന്‍ പറഞ്ഞു,ജിജോ ഭാസിയെ വിണ്ടും വിളിച്ചു,ഭാസി ഓടി വന്നു,കൈയില്‍ ഒരു പൊതിയും ഉണ്ടായിരുന്നു,ഭാസി എന്‍റെ ബൈകിന്റെ പുറകില്‍ കയറി,എന്താ ഭാസി ഇത് ?? 'ബ്രോ ദിസ്‌ ഈസ്‌ സ്റ്റാഫ്‌' (കഞ്ചാവ്)...ഞാന്‍ ബൈക്ക് വിട്ടു,വിട്ടില്‍ എത്തുന്നതിനു ഒരു 4 km മുന്‍പ് അവന്‍ എന്നോട് പുകയിക്കാന്‍ വേണ്ടി വണ്ടി നിര്‍ത്താന്‍ പറഞ്ഞു,ഒരു ബെകറിയുടെ മുന്നില്‍ നിര്‍ത്തി,അവന്‍ ഇറങ്ങിയുടന്‍ കത്തിച്ചു, ''ബ്രോ നീനക്ക് കാരറ്റ് ഹല്‍വ വേണോ ??'' ഭാസി ചോദിച്ചു ......ഈ പാതിരാത്രിയാണോ ഹല്‍വ....??എനിക്ക് വേണ്ടാ.....

ഞങള്‍ ജിജോയുടെ ഫ്ലാറ്റില്‍ എത്തിയപോഴേക്കും എല്ലാവരും അവിടെ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു,ഞാന്‍ ഫയാസിനെ വിളിച്ചു,നീ പോയിക്കോ മച്ചു,ഞാന്‍ നാളെ വരാം,

തിരിച്ചു പോരാന്‍ നേരം ഭാസി പറഞ്ഞു നീനക്ക് ഇവിടെ കിടന്നുകൂടെ ??നാളെ സണ്‍‌ഡേ അല്ലെ ???? നോ ബ്രോ നാളെ രാവിലെ പള്ളില്‍ പോകണം.''ഓക്കേ ദെന്‍ ഗുഡ് നൈറ്റ്‌"

ഞാന്‍ തിരിച്ചു വിട്ടില്‍ പോയി കിടന്നുറങ്ങി,രാവിലെ എഴുന്നേറ്റ് പള്ളില്‍ പോയി,രാവിലത്തെ കുറുബാന തന്നെ കൈകൊണ്ടു,കുര്‍ബാന കഴിഞ്ഞു ഫോണ്‍ എടുത്തു നോകിയപ്പോള്‍ മമതയുടെ ഒരു മെസ്സേജ് ''ഗുഡ് മോര്‍ണിംഗ് ഹണി,മിസ്സിംഗ്‌ യു സോ മച്" ഞാന്‍ അത് കണ്ടയുടന്‍ അവളെ വിളിച്ചു കുറച്ചു സമയം സംസാരിച്ചു,വൈക്കുനേരം കാണാം എന്ന് പറഞ്ഞു വെച്ചു.

ഞാന്‍ നേരെ ജിജോയുടെ ഫ്ലാറ്റില്‍ ചെന്നു,അവിടെ എല്ലാവരും നല്ല ഉറക്കത്തില്‍ ആയിരുന്നു,ഒന്ന് മുഖം കഴുക്കാന്‍ വേണ്ടി ബാത്ത്റൂമില്‍ പോകാന്‍ നോകിയപ്പോള്‍ അതിനക്കത് ആരോ ........വെള്ളം പോക്കുന്ന ശബ്ദം കേള്‍കുന്നുണ്ട്,രണ്ട് പ്രാവിശ്യം ഞാന്‍ വാതില്‍ പതുകെ മുട്ടി !!!! പെട്ടന്ന് എന്‍റെ റൂംമേറ്റ്‌ കിരന്റെ ഫോണ്‍ വന്നു,നീ ലഞ്ച്ന് ഉണ്ടാകുമോ എന്ന്‍ ചോദിക്കാന്‍ ....ഉണ്ട് എന്ന് പറഞ്ഞപോള്‍ വരുമ്പോള്‍ ഒരു കിലോ ബീഫ് വാങ്ങിവരാന്‍ പറഞ്ഞു. ഫോണ്‍ വെച്ച ഉടന്‍ മംമ്ത വിളിച്ചു,ഞാന്‍ അവളോടെ സംസാരിക്കാന്‍ വേണ്ടി താഴേക്ക് ഇറങ്ങി. 15 മിനുറ്റ് അവളോട്‌ സംസാരിച്ചു ഞാന്‍ തിരിച്ചു ജിജോയുടെ ഫ്ലാറ്റില്‍ പോകാതെ നേരെ എന്‍റെ ഫ്ലാറ്റിലെക്ക് പോയി,പോകുന്ന വഴി ഒരു കിലോ ബീഫ് വാങ്ങി, ഞാന്‍ റൂമില്‍ എത്തിയപ്പോഴേക്കും കിരണും ബിജോയും കുടിയിരുന്നു കപ്പ വെട്ടുന്നു,ഞാന്‍ അതില്‍ നിന്നും ഒരു കഷ്ണം എടുത്തു വായിലിട്ടു.

പെട്ടന്ന് ജിജോയുടെ ഫോണ്‍ വന്നു ''ഡാ പെട്ടന്ന് വിട്ടില്‍വാ,ഒരു പ്രശ്നം ഉണ്ട് '' പോടാ വല്ല ബീച്ചിലോ പാര്‍ക്കിലോ ആണെങ്കില്‍ ഞാന്‍ ഇല്ല ......''എടാ നീ ഒന്ന് വേഗം വാ .....അവന്‍റെ സ്വരത്തില്‍ വല്ലാത്ത ഒരു വേദന ഉണ്ടായതായി എനിക്ക് തോന്നി....അവന്‍ കരച്ചില്ന്റെ വക്കില്‍ ആയിരുന്നു , എന്താ പ്രശ്നം എന്ന് ചോദിക്കുമ്പോഴേക്കും ജിജോ ഫോണ്‍ കട്ട്‌ ചെയ്തു,ഞാന്‍ പെട്ടന്ന് തന്നെ ബൈക്ക് എടുത്തു അവന്‍റെ ഫ്ലാറ്റിലെക്ക് വിട്ടു.

ഫ്ലാറ്റിനു പുറത്ത് കുറേ ആളുക്കള്‍,ഞാന്‍ ബൈക്ക് പാര്‍ക്ക്‌ ചെയ്തു മുകളിലേക്ക് കയറുമ്പോഴേക്കും പോലീസ് ജീപ്പ് എത്തി,എന്‍റെ നെഞ്ച് പട പട ഇടിക്കാന്‍ തുടങ്ങി,റൂമില്‍ ജിജോ ഒരു മുലയിലിരുന്നു കരയുന്നു,ഫയസ്‌ എന്നെ കണ്ടയുടന്‍ ഓടി വന്നു കെട്ടിപിടിച്ചു കരയാന്‍ തുടങ്ങി,എന്താടാ പ്രശ്നം ?? ഫയസ്‌ എന്നെ കൈ ചുണ്ടി ബാത്ത്റൂം കാണിച്ചു,ഞാന്‍ പതുക്ക് അങ്ങോട്ട്‌ നടന്നു,ഭാസി വെസ്റ്റേണ്‍ ക്ലോസെറ്റില്‍ ജീവശവം പോലെ ഇരിക്കുന്നു,അവന്‍റെ കാല്‍ച്ചുവട്ടില്‍ ഒരു സിരന്ജും.

ജിജോയുടെ ഫോണ്‍ അടിച്ചു,അവന്‍ കരഞ്ഞു കൊണ്ട് ഫോണില്‍ കൂടി പറഞ്ഞു 'ചേച്ചി ഭാസി പോയി' !!!!!!!!!!!!!!!!

പോലീസ് ഇന്‍സ്പെക്ടര്‍ ബാത്ത്റൂമില്‍ കയറി ആ സിരന്ജ് ഒരു ടവല്‍ കൊണ്ട് എടുത്തു, പിന്നീട് അയാള്‍ കോണ്‍സ്റ്റബിള്‍നോട്‌ ബോഡി എടുത്ത് മാറ്റാന്‍ പറഞ്ഞു....

ഇന്‍സ്പെക്ടര്‍ ഫയസ്നെ ആദ്യം വിളിച്ചു ,ഹേ ഇന്ഗ വാ .....നീ യാര് ??? ഫ്രണ്ട് സര്‍ ....നീന്ഗെ ഇന്ഗെ എന്നാ ബിസിനസ്‌ പണിട്ടിരിക്ക് ??? ഗന്ജ ബിസിനസ്‌ ആ ?? അപിടി ഒന്നുമേ ഇല്ല സര്‍ ഫയസ്‌ പറഞ്ഞു .....ചി രസ്കാല്‍ പോയ്‌ സോല്ലാതെ ,കോണ്‍സ്റ്റബിള്‍ അല്ലതിനെ വണ്ടിയില്‍ ഏറ്റ് .....

പോലീസ് സ്റ്റേഷനില്‍ ഞങള്‍ 8 പേരും മുഘമുഖം നോക്കി നിന്നു,ഒരു നിമിഷം എനിക്ക് ജിജോയെ കൊല്ലാന്‍ ഉള്ള ദേഷ്യം ഉണ്ടായിരുന്നു,വെറുതെ ഇരുന്ന്‍ എന്നെ ബീച്ചില്‍ പോകാം എന്ന്‍ പറഞ്ഞു വിളിച്ചതും പോര ,ഇപോ ഭാസി മരിച്ചതിനു ശേഷവും എന്നെ വിളിച്ചിരിക്കുന്നു ....... ഫോണില്‍ കൂടി ഭാസി മരിച്ചത് അവന്‍ പറഞ്ഞിരുനെങ്കില്‍ ഞാന്‍ ഒരു പക്ഷെ നാട്ടിലേക് പോയെന്നെ,''ശോ നാട്ടില്‍ പോയിരുന്നെങ്കില്‍ കുടുതല്‍ കുഴപ്പം ആയേനെ '',മനസ്സില്‍ ഒരായിരം ചിന്തക്കള്‍ മിന്നിമാഞ്ഞു....

''കോണ്‍സ്റ്റബിള്‍ ഇത് വന്ത് പെരിയ ഇഷ്യൂ ,പാത്ത് കോകിന്‍ മാതിരി ഇര്ക്ക് .....fir എഴുതതിക് മുന്നാടി ഇര്‍ '' എനിക്ക് കണ്ണില്‍ ഇരുട്ട് കയറിയത് പോലെ തോന്നി,ഞങളുടെ മൊബൈല്‍ എല്ലാം അവര്‍ വാങ്ങി വെച്ചു.ഞങളെ ഓരോരുത്തരായി അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി, ചോദ്യം ചെയ്യുന്നതിന്റെ ഇടയിക്ക് മാത്യൂസ്‌ ബോധം കേട്ടു വീണു,അവനെ അവര്‍ ആശുപത്രിലേക്ക് കൊണ്ടുപോയി .

സമയം 6 ആയി,ഫയാസിനെ ചോദ്യം ചെയ്യുത് കൊണ്ടിരിക്കുകയായിരുന്നു,അടുത്തത് ഞാന,പെട്ടന്ന് ഒരു സ്ത്രി അവിടെ വന്നു ,കൂടെ ഒരു ആളും,ആ കണ്ടിട്ട് ഒരു മലയാളി എന്ന്‍ മനസിലായി,പെട്ടന്ന് ജിജോ എഴുന്നേറ്റു,അത് ഭാസിയുടെ ചേച്ചി ആയിരുന്നു,

എന്‍റെ അനിയന്‍റെ മരണത്തിനു കാരണക്കാരെ വെറുത വിടരുത് എന്ന്‍ പറയാന്‍ വന്നതായിരിക്കും.കൂടെ വന്നയാള്‍ കോണ്‍സ്റ്റബിള്‍നോട്‌ ഇന്‍സ്പെക്ടര്‍ എവിടെ എന്ന് തിരക്കി,ഇന്‍സ്പെക്ടര്‍ ഫയാസിനെ കൊണ്ട് പുറത്തേക്കു വന്നു,

യാര് ??? ഐ യാം ജസ്റ്റിസ്‌ ജോര്‍ജ് കുരുവിള ,ഇന്‍സ്പെക്ടര്‍ പെട്ടന്ന്‍ തൊപ്പി തലയില്‍ വെച്ചു അയാള്‍ക്ക് സല്യൂട്ട് അടിച്ചു,ഇന്‍സ്പെക്ടര്‍ അവരെ കൊണ്ട് അകത്തേക്ക് പോയി,

ഇശ്വര ഇപോ തന്നെ തുക്കി കൊല്ലാനുള്ള പരിപാടിയാണോ ??? എന്‍റെ മനസ്സില്‍ തീ കോരിയിട്ടു.....ചിന്തകളുടെ ഒരു ചിലന്തി വല തന്നെ എന്‍റെ മനസ്സില്‍ പ്രത്യക്ഷപെട്ടു.....

കുറച്ചു കഴിഞ്ഞു അവര്‍ പുറത്തേക് വന്നു,ജിജോയുടെ കൈ പിടിച്ചു ആ ചേച്ചി കുറേ കരഞ്ഞു,അവര്‍ കുറേ നേരം സംസാരിച്ചു,ഇന്‍സ്പെക്ടര്‍ വന്നു ഞങ്ങളോട് പുറത്ത് പോകാന്‍ പറഞ്ഞു,ഞങള്‍ പുറത്ത് ഇറങ്ങി,ഭാസിയുടെ ചേച്ചിയും കൂടെ വന്ന ജസ്റ്റിസും ഞങ്ങളുടെ അടുത്ത് വന്നു,നിങ്ങള്‍ തെറ്റ് ഒന്നും ചെയ്തില്ല എന്ന്‍ ഞങ്ങള്‍ക്ക് അറിയാം,അവന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യം നമ്മള്‍ക് മുന്‍പേ അറിയാം,കേസ് ഒന്നും വേണ്ട എന്ന് ഞാന്‍ ഇന്‍സ്പെക്ടര്‍നോട്‌ പറഞ്ഞിട്ടുണ്ട്.മനസില്‍ ഒരു വലിയ മഞ്ഞുമല ഒരുകിയത് പോലെ തോന്നി ഒരു നിമിഷം.

നാട്ടില്‍ ഇത് അറിയാന്‍ പാടില്ല,അപകടത്തില്‍ പെട്ടു മരിച്ചു എന്നാണ് എല്ലാവരും ധരിച്ചിരുക്കുന്നത്,അത് കൊണ്ട് നിങ്ങള്‍ എല്ലാം ഇവിടെ വെച്ചു മറക്കണം,എന്‍റെ അനിയന്‍റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണം.....അവര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.

ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പേരും അഡ്രസ്സും എഴുതി കൊടുത്തു,ഞാന്‍ വിട്ടിലെ ഫോണ്‍ നമ്പറില്‍ രണ്ട് നമ്പര്‍ മാറ്റിയ എഴുതി.കോണ്‍സ്റ്റബിള്‍ മൊബൈല്‍ ഫോണ്‍ എല്ലാം തിരിച്ചു തന്നു,ഞാന്‍ ഫോണ്‍ നോകിയപ്പോള്‍ മമതയുടെ 12 മിസ്സ്‌ കോള്‍,4 മെസ്സേജും ''ബേബി വേര്‍ ആര്‍ യു''????? ഞാന്‍ അവള്‍ക്ക് റിപ്ല്യ്‌ ചെയ്തു "ജസ്റ്റ്‌ കേമം ഔട്ട്‌ ഫ്രം ഹെല്‍ ""





No comments:

Post a Comment