Friday, October 11, 2013

അഞ്ജലി

ഇവിടെ വെറുതെ ഇരികാതെ അച്ഛനെ പോയി സഹായിച്ചാല്‍ എന്താ നിനക്ക് ??? മാധവി ചേച്ചി ശ്രികുട്ടനോട് ചോദിച്ചു .....

എടി!!!! അവന്‍ ചരിത്രം പഠിച്ചവനല്ലേ പഴുതയടക്ക പെറുക്കിയാല്‍ ചരിത്രകാരന്റെ തോലിയുരിഞ്ഞുപോകും......നാണംകെട്ടവന്‍ !!!!!!!!!!!...കോട്ടയിലുള്ള അടക്ക നീര്‍ത്തികൊണ്ട് ദാമുയെട്ടന്‍ പറഞ്ഞു........

ഈ ചരിത്രം പഠിച്ചാല്‍ എന്താടാ കുഴപ്പം? ചരിത്രം പഠിച്ചത് ഇത്രയും വലിയകുറ്റമാണോ ജോസേ ? തോണികടവ് പാലത്തിന്മേല്‍ ഇരുന്നുകൊണ്ട്  ശ്രികുട്ടന്‍ കടത്തുകാരന്‍ മത്തായിയുടെ മകന്‍ ജോസിനോട് ചോദിച്ചു....

"കുട്ടാ നീ ചരിത്രം പഠിച്ചിട്ടു എന്തായി ഇപോ ??" ചരിത്രം പഠിച്ചാല്‍ ജോലിയൊന്നും കിട്ടാന്‍ പോകുന്നില്ല എന്ന്‍ നിന്നോട് ആദ്യമേ ദാമുയെട്ടന്‍ പറഞ്ഞതലേ??നിന്നോട് എഞ്ചിനീയറിംഗ് എടുക്കാന്‍ പപ്പന്‍ മാഷും പറഞ്ഞതല്ലേ ?അതിനുള്ള മാര്‍ക്കും നീനക്ക് ഉണ്ടായിരുന്നു.........

"ഓ!! അപ്പോ നീയും എന്നെ കുറ്റപെടുതുകയാണോ ??ജോസേ ചരിത്രം ഒരു നാടിന്‍റെ ആത്മാവാണ്,ചരിത്രം പഠിച്ചാലേ ആ ആത്മാവിനെ തൊട്ടറിയാന്‍ പറ്റു,നീ പറയുന്ന എഞ്ചിനീയറിംഗ് പഠിച്ചാല്‍ അതിനെ തൊടാന്‍പറ്റുല".....

"കുട്ടാ പക്ഷെ നീ എഞ്ചിനീയറിംഗ് പഠിച്ചിരുന്നെങ്കില്‍ നീനക്ക് നമ്മുടെ തോമസ്‌ മാഷിന്‍റെ മകന്‍ റിജോ തോമസിനെ പോലെ നല്ല ജോലി കിട്ടിയേനെ".പ്രീഡിഗ്രിക്ക്  റിജോ തോമസിനെക്കാള്‍ കുടുതല്‍ മാര്‍ക്ക്‌ നിനക്കായിരുന്നല്ലോ"......

ജോസിന്‍റെ വാകുക്കള്‍ അവനെ വിഷമിപ്പിച്ചെങ്കിലും ചരിത്രം പഠിച്ചതില്‍ ശ്രികുട്ടന്‍ എന്നാ ശ്രികുമാര്‍ ദാമോധരന് കുറ്റബോധത്തിന്റെ ഒരംശം പോലുമില്ലായിരുന്നു.ലോകത്തിന്‍റെ ആത്മാവ് തൊട്ടറിയാന്‍ ഉള്ളതാണ് ചരിത്രം എന്നവന്‍ ഗാഡമായി വിശ്വസിച്ചു.

ജോസിനോട് യാത്രപറഞ്ഞു ശ്രികുട്ടന്‍ നേരെ പെരിങ്ങോതെ പാര്‍ട്ടി ഓഫീസിലെക്ക് പോയി,അവന്‍ പാര്‍ട്ടി ക്ലാസ്സില്‍ ഇരുന്നിട്ട് കുറേ കാലമായി, 

നിന്നെ കണ്ടിട്ട് കുറേ കാലമായല്ലോ ശ്രീകുമാരെ,ലോക്കല്‍ സെക്രട്ടറി അരവിന്ദേട്ടന്‍ അവനോടു ചോദിച്ചു.

"കുറച്ചു കാലം വഴകാലിലെ അമ്മാവന്‍റെ വിട്ടില്‍ ആയിരുന്നു.അവിടെ അമ്മാവന്‍റെ മോന്‍ ഹരികുട്ടന്‍ ഇക്കൊല്ലം പത്താംക്ലാസ,അവനു വലതും പറഞ്ഞു കൊണ്ടുക്കാന്‍ വേണ്ടി പോയതാ."

"ശ്രീകുട്ടന്‍ പത്രം വായിക്കാന്‍ തുടങ്ങുപ്പോഴേക്കും പെരിങ്ങോതെ ബുദ്ധിജീവിയെന്നു സ്വയം വിശ്വസിക്കുന്ന ഉദയന്‍ ചിറ്റാരികണ്ടവും ബാലസംഘത്തിലെ സുബിഷും,വത്സരാജും,പ്രകാശനും,പുഷ്കരനും,പവിത്രനും  വന്നത്".

"ശ്രീകുട്ടന്റെ മുഖം വിണ്ടും മങ്ങി''  ഉദയന്‍ ചിറ്റാരികണ്ടമാണ് ക്ലാസ്സ്‌ എടുകുന്നത് എന്ന്‍ അറിഞ്ഞിരുന്നെങ്കില്‍ അവന്‍ അവിടെ പോകില്ലായിരുന്നു.

ശ്രീകുട്ടന്റെ അച്ഛന്‍ ദാമുയെട്ടന്‍ കുറച്ചു കാലം മുന്‍പ് കുവൈതിലായിരുന്നു ,ഒരു ഗള്‍ഫുകാരന്റെ മകന് കമ്മ്യൂണിസ്റ്റ്‌ ആവാന്‍ കഴിയുല്ല എന്നാ  ഉദയന്‍ ചിറ്റാരികണ്ടത്തിന്‍റെ വാദം.ഒരിക്കല്‍ പാര്‍ട്ടി ക്ലാസ്സില്‍ വെച്ചു ശ്രീകുട്ടന്‍ ക്യൂബയില്‍ എന്ത് കൊണ്ട് പ്രതിപക്ഷവും തിരഞ്ഞടുപ്പും ഇല്ലയെന്ന ചോദ്യത്തിന്  ഉദയന്‍ ചിറ്റാരികണ്ടത്തിന്‍റെ മറുപടി വിചിത്രമായിരുന്നു.

"കമ്മ്യൂണിസ്റ്റ്‌ നയങ്ങളെ അറിയണമെങ്ങില്‍ പട്ടിണിയും പരിവട്ടവും അറിയണം,ഒരു ഗള്‍ഫ്‌കാരന്റെ മോന് അത് കൊണ്ട് കമ്മ്യൂണിസ്റ്റ്‌ ആവാന്‍ പറ്റുല എന്നായിരുന്നു  ശ്രീകുട്ടന്റെ ചോദ്യത്തിന് ഉദയന്‍ ചിറ്റാരികണ്ടത്തിന്‍റെ മറുപടി" 

ആറു വര്‍ഷമുന്പ് പെരിങ്ങോത് ഹൈസ്കൂളില്‍ വെച്ച പത്താംക്ലാസ്സില്‍ ഏറ്റവും കുടുതല്‍ മാര്‍ക്ക്‌ വാങ്ങിയത് ശ്രീകുമാര്‍ ദാമോധരനയിരുന്നു,പക്ഷെ അന്ന്‍ പാര്‍ട്ടിയുടെ കാഷ് അവാര്‍ഡ്‌ ശ്രീകുട്ടന് കൊടുക്കാന്‍  ഉദയന്‍ ചിറ്റാരികണ്ഠം സമതിച്ചില്ല,ഒരു ഗള്‍ഫ്‌കാരന്‍റെ മകന് ഉയര്‍ന്ന മാര്‍ക്ക്‌ കിട്ടുന്നതില്‍ വലിയ കാര്യമില്ല എന്നായിരുന്നു  ഉദയന്‍ ചിറ്റാരികണ്ടത്തിന്‍റെ കണ്ടതല്‍.അത് പിന്നീട് പെയിന്റ് പണികാരന്‍ ഗോപാലേട്ടന്റെ മകള്‍ യാമിനി ഗോപാലിന് കൊടുത്തു,ശ്രീകുമാറിനെകാള്‍ 40 മാര്‍ക്ക്‌ യമിനിക്ക് കുറവായിരുന്നു. യാമിനി വ്യാസ അക്കാദമിയില്‍ കണക്കിനും ഇംഗ്ലീഷിനും ട്യൂഷന് പോയിരുന്നു,പക്ഷെ ശ്രീകുട്ടന്‍ ഒരുസ്ഥലത്തും ട്യൂഷനു പോയിരുന്നില്ല.

 ഉദയന്‍ ക്ലാസ്സ്‌ ആരംഭിച്ചു,പ്രിയപ്പെട്ട സഖാകളെ കഴിഞ്ഞ ക്ലാസ്സില്‍ നമ്മള്‍ ഫിഡല്‍ കാസ്ട്രോയെയും,റമിരോ വല്‍ഡിസിനെയും,ടോറാഡോയെയും കുറിച്ച് പറഞ്ഞു,ഇന്നു നമ്മള്‍ പഠിക്കാന്‍ പോകുന്നത് അര്‍ജന്‍റീനയില്‍ ജനിച്ച കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരി ഏര്‍നാസ്റ്റോ ചെഗുവരെയേ കുറിച്ചാണ്.

''ഉദയട്ടാ എനിക്ക് ഒരു സംശയം എന്ന് പറഞ്ഞുകൊണ്ട് ശ്രീകുട്ടന്‍ എഴുന്നേറ്റു" ചെഗുവര കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ?

പാര്‍ട്ടി ക്ലാസ്സില്‍ വന്നാല്‍ സഖാവ് എന്ന്‍ സംബോധന ചെയ്യാന്‍ തനിക്ക് എന്താ ഇത്ര മടി? 'ഉദയട്ടാ എന്നുവിളിച്ചത്‌ ഉദയന്‍ ചിറ്റാരികണ്ടത്തിനു അത്ര സുഖിച്ചില്ല' 

"ചെഗുവര കമ്മ്യൂണിസ്റ്റ്‌ ആണെന്നകാര്യം ആര്‍ക്കാ അറിയാതെ " ഇതുപോലെ ഉള്ള വിഡ്ഢി ചോദ്യം എന്നി ആവര്‍ത്തിക്കരുത്"

ശ്രീകുമാര്‍ പഠിച്ച ചരിത്രപുസ്തകത്തില്‍ ചെഗുവരെയെ സോഷ്യലിസ്റ്റ്‌ ആയും  ഗറില്ലകളുടെ നേതാവുമായിയാണ് പറയുന്നത്,പിന്നെയെങ്ങനെയാ ഉദയന്‍ ചിറ്റാരികണ്ടത്തിനു മാത്രം ചെഗുവരെയേ കമ്മ്യൂണിസ്റ്റ്‌ ആകാന്‍ പറ്റും? ക്യൂബന്‍ പാര്‍ട്ടി ഓഫ് സോഷ്യലിസ്റ്റ്‌ എന്നാ സംഘടനായുടെ നേതാവായ ചെഗുവരയെ ഉദയന്‍ ചിറ്റാരികണ്ഠം എന്തിനാ കമ്മ്യൂണിസ്റ്റ്‌ ആകുന്നത് എന്ന്‍ ശ്രീകുട്ടന്‍ മനസ്സില്‍ ചോദിച്ചുകൊണ്ട് ക്ലാസ്സില്‍ ഇരുന്നു.

പാര്‍ട്ടി ക്ലാസ്സ്‌ കഴിഞ്ഞു ശ്രീകുട്ടന്‍ നേരെ പോയത് പെരിങ്ങോത് ബസ്‌ സ്റ്റോപ്പില്‍,5 മണിക്ക് അതുവഴി വരുന്ന കമല ബസ്സിനുവേണ്ടി,കമല ബസ്സില ശ്രീകുമാറിന്റെ ഇഷ്ടസഖി അഞ്ജലി കോളേജ് കഴിഞ്ഞു വരുന്നത്,പാലോട്ടു വിമെന്‍സ് കോളേജില്‍ ബി എസ് സി രണ്ടാം വര്‍ഷം ബോട്ടണിക്ക് പഠിക്കുന്ന അഞ്ജലി ശ്രീകുമാറിന്റെ ജീവിതത്തില്‍ വന്നിട്ട് 5 വര്‍ഷമായി. അന്ന്‍ ശ്രീകുമാര്‍ ബി എ ഹിസ്റ്ററി ഒന്നാം വര്‍ഷമായിരുന്നു,അഞ്ജലി പ്രീഡിഗ്രി ഒന്നാം വര്‍ഷവും,അവരുടെ പ്രണയം മൊട്ടിട്ടത് കമല ബസ്സില്‍ വെച്ച് തന്നെയായിരുന്നു.

ഡിഗ്രി കഴിഞ്ഞതില്‍ പിന്നെ ശ്രീകുട്ടന് അഞ്ജലിയെ കാണുന്നതാണ് ഒരേയൊരു ആശ്വാസം,പെരിങ്ങോത് ബസ്സ്‌ സ്റ്റോപ്പ്‌ തൊട്ട് വാണിയന്‍ പറവരെ അവന്‍ അവളുടെ പുറകെ നടക്കും,ആളോഴിയുമ്പോള്‍ അവര്‍ വല്ലതും സംസാരിക്കും.

"കുട്ടേട്ടന്‍ നാളെ രാവിലെ അമ്പലത്തില്‍ വരുമോ?"

"എന്താ വിശേഷം?"

"നാളെ എന്‍റെ നാള്‍ പിറന്നാളാണ്,കുട്ടേട്ടന്‍ വരണം"

"ഞാന്‍ വന്നിട്ട് എന്തിനാ അഞ്ജലി,നിന്‍റെ അമ്മ നിന്‍റെ കുടെതന്നെയുണ്ടാക്കും"

"അമ്മ വരില്ല,അമ്മക്ക് നാളെ അമ്പലത്തില്‍ വരാന്‍ പാടില്ല"

"അതെന്താ അഞ്ജലി നിന്‍റെ അമ്മയും ഉദയന്‍ ചിറ്റാരികണ്ടത്തിനെ പോലെ നീരിശ്വരവാദിയായോ?"

"അതൊന്നുമല്ല.......ഈ കുട്ടേട്ടന്‍ !!!!!!!!!!

ഓ മനസിലായി!!!! എന്നി കുടുതല്‍ പറയേണ്ട...........

"എടി മാധവി,രാവിലെ തന്നെ നിന്‍റെ ചരിത്രകാരന്‍ മോന്‍ എങ്ങോട് പോയി?തൊഴുത്തില്‍ പശുവിനെ കറന്നുകൊണ്ടിരിക്കുന്ന മാധവി ചേച്ചിയോട് ദാമുയെട്ടന്‍ ചോദിച്ചു"

"അവന്‍ അമ്പലത്തില്‍ പോയി"

ചുറ്റു മതിലിനടുത്ത് ശ്രീകുട്ടന്‍ അഞ്ജലിയെ കാത്തുനിന്നു,പ്രസാദം വാങ്ങി കഴിഞ്ഞു അഞ്ജലി അവന്‍റെ അടുത്തു ചെന്നു.മഞ്ഞ നിറത്തില്‍ ഉള്ള ഒരു പട്ടുപവാടയാണ് അവള്‍ ധരിച്ചിരുന്നത്,ശ്രീകുമാര്‍ ഒരു നിമിഷം അവളെ തന്നെ നോക്കിനിന്നു.

"കുട്ടേട്ടന്‍ എനിക്ക് പിറന്നാള്‍ ആയിട്ടു എന്ത് സമ്മാനമാണ് തരുന്നത്??"

തെക്ക് വടക്ക് നടക്കുന്ന ശ്രീകുട്ടന്‍ അവള്‍ക്ക് എന്ത് കൊടുക്കാന്‍ !!!!!

തിളങ്ങുന്ന അവളുടെ മുഖം നോക്കി ഒന്നും ഇല്ല എന്ന്‍ പറയാന്‍ അവന്‍ ഒരുപാട് വിഷമിച്ചു,ശ്രീകുമാര്‍ അവള്‍ക്ക് പിറന്നാള്‍ സമ്മാനമായി ഒരു ചുംബനം കൊടുത്താലോ എന്ന്‍ ആലോചിച്ചു,അവളുടെ നെറുകയില്‍ ഒരേയൊരു ഉമ്മ.എന്നാല്‍ ചുറ്റമ്പലത്തില്‍ വെച്ച അത് സമ്മാനിച്ചാല്‍ ശരിയാവില്ല .

വാ നമ്മുക്ക് കാവില്‍ പോകാം,അവിടെ വെച്ച ഞാന്‍ പിറന്നാള്‍ സമ്മാനം തരാം,ശരി കുട്ടേട്ടന്‍ എന്‍റെ പിന്നില്‍ വന്നാല്‍മതി.

"കുട്ടേട്ടന്റെ കൈയില്‍ ഒന്നും കാണുന്നില്ലാലോ,അവിടെ സമ്മാനം ? അഞ്ജലി ആകാംഷയോടെ ചോദിച്ചു"

"നീ ഒന്ന് കണ്ണാടക്ക്,ഞാന്‍ തരാം ,അഞ്ജലി അവന്‍ പറഞ്ഞത് പോലെ ചെയ്തു,ശ്രീകുട്ടന്‍ നാലുപാടും നോക്കി,അഞ്ജലിയുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു"

ഈ കുട്ടേട്ടന്‍ എന്താ കാണിച്ചത്.....ചേ........ഞാന്‍ പോകുന്നു......ശ്രീകുമാറിന്റെ സമ്മാനം അഞ്ജലിക്ക് ഇഷ്ടപെട്ടില്ല....അവള്‍ മുന്നോട്ട് നടന്നു,ശ്രീകുമാര്‍ പുറകെ പോയി അവളുടെ കൈ പിടിച്ചു,"അഞ്ജലി ഞാന്‍ പറയുന്നത് ഒന്ന്‍ കേള്‍ക്കു"

"വേണ്ട ഞാന്‍ പോകുന്നു,എന്നെ വിടു.....പക്ഷെ ശ്രീകുമാര്‍ കൈവിട്ടില്ല" .....

ഇയ്യെ  കുട്ടിയോള് എന്താ ഇവിടെ ചെയ്യുന്നേ?? നീ ജില്ല ബാങ്കിലെ അച്യുതന്‍ നായരുടെ മകള്‍ അല്ലെ???? മേലെ വീട്ടിലെ വാസുദേവ കൈമള്‍ അഞ്ജലിയെ നോക്കി ചോദിച്ചു.....ഭയം കൊണ്ട് അവള്‍ക്ക് അതിനു മറുപടി പറയാന്‍ പറ്റിയില്ല.....

നീ ഏതാ ?? വാസുദേവ കൈമള്‍ ശ്രികുമാര്നോട് ചോദിച്ചു.....

ഞാന്‍ ഞാന്‍ ..............

ക്ഷേത്ര കവിലാണോ നിങ്ങളുടെ തോന്യാസം????

അഞ്ജലി കരഞ്ഞു കൊണ്ട് അവിടെ നിന്നു ഓടി......

എവിടെ അവന്‍ അലറിവിളിച്ചുകൊണ്ട് ദാമുയെട്ടന്‍ വീട്ടിനക്കത്തു കയറി ....എവിടെയാടി നിന്‍റെ തലതെറിച്ച സന്തതി?

''അയ്യോ എന്ത് പറ്റി ?? എന്താ പ്രശ്നം " മാധവി ചേച്ചി തിരക്കി !!!!

എന്നി എന്ത് പറ്റാന്‍? നിന്‍റെ ആ പിഴച്ച സന്തി ക്ഷേത്ര കാവില്‍ വെച്ചു അച്യുതന്‍ നായരുടെ മോളെ കയരിപിടിച്ചു.....

''നിങ്ങള്‍ എന്‍റെ മോനെ കുറിച്ച് തന്നെയാണോ പറയുന്നത് ?? "

"ശബ്ദം കേട്ടു ശ്രീകുമാര്‍ പുറത്തേക്ക് വന്നു''എന്തമ്മേ ???

"അവനെ കണ്ടതും ദാമുയെട്ടന്‍ അവന്‍റെ അടുത്ത് ചെന്നു കരണത് ഒന്ന് പൊട്ടിച്ചു !!!!!!!!! " കുടുബം മുടിക്കാന്‍ ഉണ്ടായവന്‍ !!!!!!!!!!!!!!

രണ്ടാഴിച്ചയായി അഞ്ജലി കുറിച്ച് ഒരു വിവരവുമില്ല,എല്ലാ ദിവസവും ശ്രീകുട്ടന്‍ അവളെ കാത്തു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു പക്ഷെ അഞ്ജലിയെ കാണാന്‍ അവനു കഴിഞ്ഞില്ല........

അഞ്ജലിയെ കാണാതെ ശ്രീകുമാര്‍ ഒരു ഭ്രാന്തനെ പോലെ നടന്നു,എങ്ങനെയെങ്കിലും അവളെ  കാണാന്‍ അവന്‍ തിരുമാനിച്ചു.

ശ്രീകുമാര്‍ രണ്ടുംകല്‍പ്പിച്ചു അഞ്ജലിയുടെ വീട്ടില്‍പോയി...

ആരാ ??? അഞ്ജലിയുടെ അമ്മ ശാന്ത ചേച്ചി ചോദിച്ചു.....

''ഞാന്‍ ശ്രീകുമാര്‍...അഞ്ജലിയെ കാണാന്‍ വന്നതാ!!!!!

ഓ നീയാണോ ശ്രീകുമാര്‍...എന്‍റെ മോളെ ശല്യം ചെയ്ത്  നീനക് മതിയായില്ലേ ?? അവളുടെ അച്ഛന്‍ ഇപ്പോ ഇവിടെ ഇല്ല,നീ വേഗം ഇവിടെ നിന്നു പോയിക്കോളു,അച്ചുയെട്ടന്‍ വന്നാല്‍ ഇവിടെ കൊല്ല നടക്കും.....ശാന്ത ചേച്ചി ആവര്‍ത്തിച്ചു പറഞ്ഞു....

ശബ്ദം കേട്ടു അഞ്ജലി വീട്ടില്‍ നിന്നു വെളിലേക്ക് വന്നു.....

കുട്ടേട്ടന്‍ വേഗം പോ....അച്ഛന്‍ ഇപ്പോ വരും

അഞ്ജലി ആര് വന്നാലും ഞാന്‍ പോവില്ല .....ശ്രീകുമാര്‍ പറഞ്ഞു

അയ്യോ ഞാന്‍ കുട്ടേട്ടന്റെ കാലുപിടിക്കാം....ഒന്ന് പോ .....കരഞ്ഞു കൊണ്ട് അഞ്ജലി പറഞ്ഞു.....അവളുടെ കണ്ണീരിനു മുന്നില്‍ അവന് അധികനേരം പിടിച്ചു നില്‍കാന്‍ പറ്റിയില്ല. വേദനയോടെ അവന്‍ ആ പടിയിറങ്ങി ........

അടുത്ത ദിവസം കവലയില്‍ വെച്ച ദാമുയെട്ടന്‍  മീന്‍ വാങ്ങാന്‍ ചെന്നപ്പോള്‍ അച്യുതന്‍ നായര്‍ ദാമുയെട്ടനോട് കയര്‍ത്തു.....

ദാമുയെട്ടന്‍ ശ്രീകുമാര്‍നെ ബാംഗ്ലൂര്‍ലേക്ക് അയച്ചു...........

വര്‍ഷങ്ങള്‍ കഴിഞ്ഞു,ശ്രീകുമാര്‍ക്ക് ബാംഗ്ലൂര്‍ലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ക്ലാര്‍ക്കായി ജോലികിട്ടി. ദാമുയെട്ടന്റെ പരിചയത്തിലുള്ള ഒരു സുഹുര്‍ത്ത് വഴിയാണ് ശ്രീകുമാറിന് ജോലികിട്ടിയത്.

ശ്രീകുമാര്‍ അഞ്ജലിയെ പതിയെ പതിയെ മറന്നു..........രണ്ട് വര്‍ഷത്തിനു ശേഷം അവന്‍ നാട്ടില്‍ എത്തി....ജോസിനെ കണ്ടു,അവന്‍ എല്ലാവരെ കുറിച്ചും അനേഷിച്ചു,അഞ്ജലിയെ കുറിച്ച് മാത്രം അവന്‍ ആരോടും ഒന്നും ചോദിച്ചില്ല....കാവിലെ കൊടിയേറ്റിനു  പോയപ്പോളും അവന്‍ അഞ്ജലിയെ കണ്ടില്ല,...അവളെ കുറിച്ച് ആരോടും ചോദിക്കാന്‍ അവന്‍റെ മനസ്സ് അനുവദിച്ചില്ല.....

അടുത്ത ദിവസം അവന്‍ പോകാന്‍ ഒരുങ്ങി,അവന്‍റെ ബാഗ്‌ എല്ലാം പായ്ക്ക് ചെയ്തു.

നിന്‍റെ ബസ്സ്‌ എത്ര മണിക്കാ ?? മാധവി ചേച്ചി ശ്രീകുമാര്‍നോട്‌ ചോദിച്ചു ???

"വൈകുനേരം 7മണിക്ക്....."

ഇന്ന് കാവില്‍ അന്നദാനം ഉണ്ട്,അത് കഴിച്ചിട്ട് പോയല്‍മതി ....

ശരി...ശ്രീകുമാര്‍ പറഞ്ഞു ....

അവന്‍ കാവില്‍ ചെന്നു,ഒരു നാട് മുഴുവന്‍ അവിടെ ഉണ്ടായിരുന്നു,അഞ്ജലിയും അവിടെ ഉണ്ടാക്കും എന്ന്‍ അവന്‍ പ്രതിക്ഷിച്ചു...അവന്‍ കിഴക്കേലെ കൃഷ്ണന്‍ നായരുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു..........

പെട്ടന്ന് മൈക്കില്‍ കുടി ഒരു അന്നൌന്‍സ്മെന്റ് .....ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക് ഇന്നത്തെ അന്നദാനത്തിന്റെ പ്രയോജിക്കര്‍ "അഞ്ജലി നായരുടെ പാവന സ്മരണക്ക് അച്യുതന്‍ നായരും കുടുംബവും": ...........................






No comments:

Post a Comment