Sunday, October 6, 2013

രാഷ്ട്രിയം ഇഷ്ടാപ്പെടാത്താവർക്കുവേണ്ടി

രാഷ്ട്രിയം ഇഷ്ടാപ്പെടാത്താവർക്കുവേണ്ടി എഴുത്തുന്നത്
നിങ്ങൾ രാഷ്ട്രിയം ഇഷ്ടാപ്പെടാത്താവർ ആണെങ്കിൽ ഒരു അഞ്ചു മിനിറ്റു ചെലവഴി ച്ച് ഇതൊന്നു വായിക്കണം എന്ന് അഭ്യർഥിക്കുന്നു. അരാഷ്ട്രിട്രിയവാദം ഇന്ന് യുവതലമുറയുടെ ഇടയിൽ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ഇതു വളർന്നു വർഗീയ വാദത്തിലേക്കും ഭികരവാദത്തിലേക്കും മാറിയിരിക്കുന്നു. പഷേ ഈക്കാലത്ത് യുവാക്കൾ അരാഷ്ട്രിയവാദികൾ ആയതിൽ അവരെ മാത്രം കുറ്റം പറയുവാൻ കഴിയുകയില്ല. ഇന്നു പുറത്തുവന്നുകൊണ്ടിയിരി ക്കുന്ന അഴിമതി കഥകൾ, തൊഴിത്തിൽ കുത്തലുകൾ, രാഷ്ട്രിയ വിവാദങ്ങൾ, ആടിനെ പട്ടിയാക്കുന്ന രാഷ്ട്രിട്രിയ നാടകങ്ങൾ, വികസനമില്ലായ്മ , തൊഴിൽയില്ലായ്മ തുടങ്ങിയവയാണ് പ്രധാനമായും ഇന്നത്തെ യുവതലമുറയുടെ രാഷ്ട്രിയത്തോടുള്ള വെറുപ്പിനു കാരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന നാം നമ്മുടെ യുവജനങ്ങൾ മുകളിൽ പറഞ്ഞ കാരണങ്ങളുടെ പേരിൽ അരാഷ്ട്രിയവാദത്തിലേക്കു പോയാൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താകും. എന്നാൽ മേൽ പറഞ്ഞ കാരണങ്ങൾ മാത്രമാണോ അരാഷ്ട്രിയവാദത്തിനു കാരണം അതോ ചില സത്യങ്ങൾ ബോധപൂർവ്വം മറക്കുകയാണോ?. ഇന്നത്തെ യുവജനങ്ങളുടെ സമൂഹ്യചിന്തകളിലേക്ക് ഒരു വിചിന്തനം നടത്തുവാൻ ആഗ്രഹിക്കുന്നു. അരാഷ്ട്രിയവാദികൾ പറയുന്നത് രാഷ്ട്രിയക്കാരെല്ലാം അഴിമതിക്കാരാന്നെന്നാണ്. രാഷ്ട്രിയക്കാരെന്നാൽ കള്ളനും രാഷ്ട്രിയമെന്നാൽ പണം ഉണ്ടാക്കാനുള്ള മാർഗ്ഗമെന്നും അവർ പറയുന്നു. പക്ഷേ എല്ലാവരെയും ഒരു നുലിൽ കെട്ടാമോ?. 120 കോടി ജനങ്ങളിൽ വിവിധ രാഷ്ട്രിയ പാർട്ടികളിൽ വിശ്വസിക്കുന്ന കോടികണക്കിനു പ്രവർത്തകർ. ഇവരിൽ നിന്നും ചുരുക്കം ചിലർ MLAയോ MPയോ ആയി തെരഞ്ഞെടുക്കപെടുന്നു. പക്ഷേ ലക്ഷകണക്കിനു ആളുകൾ വിവിധ തലങ്ങളിൽ തങ്ങളുടെ രാഷ്ട്രിട്രിയ പ്രവർത്തനം നിറവേറ്റി പോരുന്നു. ഇതിൽ അഞ്ചോ പത്തോ ശതമാനം പേർ അഴിമതിക്കാരായാതിന്റെ പേരിൽ രാഷ്ട്രിയം എങ്ങനെയാണ് ചീത്തയാകുന്നത്?. രാഷ്ട്രിയത്തിൽ പ്രതിഫലം ഇഛി ക്കാതെ പ്രവർത്തിക്കുന്ന ധാരാളം ആളുകളെ എനിക്കു നേരിട്ടറിയാം. യൂത്ത് കോണ്ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധിയായി പ്രവർത്തിച്ചപ്പോൾ ഇതിൻറെ പ്രയോഗിക ബുദ്ധിമുട്ടുകൾ എനിക്കാറിവുള്ളാതാണ്. ആയിരക്കണാക്കിനു പതിനായിരക്കണക്കിനു പേർ സ്വന്തം ചോരയും നീരും ഉപയോഗിച്ച് വിശ്വസിക്കുന്ന പ്രസ്ഥാനo കെട്ടിപെടുക്കുവാൻ ശ്രമിക്കുമ്പോൾ, സമൂഹത്തിനു നൻമ ചെയ്യുവാൻ ശ്രമിക്കുമ്പോൾ, തങ്ങളുടെ സമയവും സമ്പാദ്യങ്ങളും വിനിയോഗിക്കുവാൻ തയ്യാറാവുമ്പോൾ എങ്ങനെ എല്ലാവരും കള്ളന്മാരാകും?. തെറ്റു ചെയ്തവർ ശിഷിക്കപ്പെടട്ടെ... സോഷ്യൽ മീഡിയ സoവാദത്തിന്റെയും അല്ലാതെയുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിൽ എനിക്കു മനസിലായ മറ്റൊരു കാര്യം രാഷ്ട്രിയത്തെ വെറുക്കുന്നവരിൽ ഭുരിപക്ഷവും സ്വന്തം കാര്യം സിന്താബാദ് എന്നാ ചിന്താഗതിയുള്ളവരാണ്. ഈ ചിന്താശീലത്തിനു മറയിടുവാനാണു രാഷ്ട്രിയ വിരോധങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നത്. ഈക്കുട്ടർ പ്രധാനമായും രണ്ടു തരമുണ്ട്. ഒന്നാമത് രാഷ്ട്രിട്രിയത്തിൽ എന്തു സoഭവിച്ചാലും തങ്ങൾക്ക് ഒരു ചുക്കുo ഇല്ലെന്നു൦ തങ്ങൾ സ്വന്തം കുടുംബകാര്യങ്ങൾ നോക്കിക്കൊണ്ട് ജീവിച്ചുകൊള്ളാമെന്നു൦ മറ്റ് രാഷ്ട്രിയ സമൂഹ്യക പ്രശ്നങ്ങൾ തങ്ങളെ ബാദ്ധിക്കുന്നില്ലെന്നും ആണ് അവരുടെ നിലപാട്. "ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം". മറ്റൊരു കൂട്ടർ സാമ്പത്തികമായി നല്ല സ്ഥിതിയിൽ എത്തുകയും പ്രതേകിച്ച് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുകയും പിന്നീടു സ്വന്തം രാജ്യത്തെയും അവിടുത്തെ സ൦വിധാനങ്ങളെയും പുഞ്ചിച്ചു തള്ളുകയും ചെയ്യുന്ന മനോഭാവം. ഫേസ്ബുക്ക് കമെന്റിലുദെ സ്വന്തം രാജ്യത്തെയും രാഷ്ട്രിയാ സ൦വിധാനങ്ങളെയും വികലമാക്കുവാനും കളിയാക്കുവാനും പ്രവാസ രാജ്യങ്ങളുമായി താരതമ്യപെടുത്തുവാനുമാണ് അവർക്കു താൽപര്യം. "തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതിന്റെ കുഴപ്പം". ഇവിടുത്തെ സ൦വിധാനങ്ങളോടു ആത്മാർത്ഥയുള്ള വിമർശനം ഉന്നയിക്കുന്നവരോട് ഒരു ചോദ്യം, നിങ്ങളിൽ എത്രപേർ സ്വന്തം സുഖ സൌകര്യം ഉപേച്ചിച്ചു മാതൃരാജ്യത്തിനുവേണ്ടി സേവനം ചെയ്യുവാൻ തയ്യാറുണ്ട്?. അനേഹം വിദേശനാന്ണ്യങ്ങൾ നേടിതരുന്ന എല്ലാ പ്രവാസികളെയും കുറ്റപ്പെടുതുകയല്ല മറിച്ച് അവരിലെ ഞാഞ്ഞുലുകളെ തുറന്നു കാണിക്കുകയാണ് ലഷ്യം. വന്ദിച്ചില്ലെങ്ങിലും നിന്ദിക്കരുത്. ജനാധിപത്യ സ൦വിധാന൦ ഉപേച്ചിച്ചു രാജഭരണമോ പട്ടാളഭരണമോ വേണമെന്ന് ചിലർ മുറവിളി കൂട്ടുന്നു. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്ജ്യത്തോട് പടപൊരുതി അനേഹം ധീര രക്തസാക്ഷികളുടെ ചുടുനിണത്താൽ നേടിയെടുത്ത ഈ സ൦വിധാന൦ ഒരു കഷ്ടപാടും അനുഭവിക്കാത്തവർ എന്ത് എഴുപ്പത്തിലാണ് തള്ളിപറയുന്നത്. സമ്പന്ന രാഷ്രമായ ഗൾഫിൽ രാജഭരണ൦ ജനങ്ങൾ ഇഷ്ടപെടുന്നുണ്ടാകാം എന്നാലും അതിനും അതിന്റെതായ നുനതകൾ ഉണ്ട്. പട്ടാളഭരണവും ഏകാതിപത്യ ഭരണവും നിലനില്ക്കുന്ന മറ്റ് രാജ്യങ്ങളുടെ അവസ്ഥ എന്താണ്? നമ്മോടോത്ത് സ്വാതന്തര്യം പ്രാവിച്ച പാക്കിസ്ഥാൻ, ബ൦ഗ്ലാദേശ് ഉൾപെടെയുള്ള രാജ്യങ്ങളിലെ സമൂഹ്യക സാമ്പത്തിക സ്ഥിതി എന്താണ്? 60 വർഷകാലം ഇന്ത്യയെ നയിച്ച ധീരവീര നേതാക്കളുടെ ക്രാന്തദർശനവും കൂർമബുദ്ധതിയും ശക്തമായ നയങ്ങളുമാണ് ഇന്ത്യയെ ഈ കാണുന്ന സ്ഥിതിയിൽ എത്തിച്ചത്. ജനാധിപത്യത്തിൽ വിമർശനത്തിനു ഉന്നതമായ സ്ഥാനം പ്രാധാന്യം ഉണ്ട്. എന്നാൽ എന്തിനെയും ഏതിനെയും അന്ധമായി എതിർക്കുക എന്നത് നല്ല ശീലമല്ല. തങ്ങളുടെ രാഷ്ട്രിയ എതിരാളികളെ സത്യത്തിന്റെ തരിമ്പു പോലുമില്ലാത്ത കാര്യങ്ങൾ നിരത്തി അവഹേളിക്കുന്നത് ഭൂക്ഷനമല്ല. പാക്കിസ്ഥാൻ ഒരു വെടിയുർത്താൽ തിരിച്ച് ആണവായുധം പ്രയോഗിക്കണം എന്നു വാദിക്കുന്നവരുണ്ട്.യുദ്ധം അവർക്ക് ഒരു പ്രശ്നമല്ല. കൊടും തണുപ്പിലും രാജ്യത്തെ സംരക്ഷിക്കുന്ന ധീരജവന്മാരുറെ കുടുംബത്തിന്റെയും അമ്മപെങ്ങമാരുടെയും ചങ്കിടുപ്പ് അവർക്ക് പ്രശ്നമല്ല. ഇങ്ങനെ നിരവധിയായ പ്രശ്നങ്ങളിൽ ഒരു തീരുമാനം എടുക്കുമ്പോൾ വിവിധവശങ്ങൾ നോക്കേണ്ടതാണ്. അതിനെയൊക്കെ ആ രീതിയിൽ ഉൾകൊള്ളുവാനും വിമർശിക്കുവാനും സാധിക്കണം.
രാഷ്ട്രിയക്കാരെയും ഉദ്യോഗസ്ഥാന്മാരെയും കള്ളന്മാർ എന്നു വാദിക്കുന്നവരോട് ഞാൻ പലപ്പോഴും ഒരു ചോദ്യം ചോദിക്കാറുണ്ട്. സർക്കാർ സ൦വിധാത്തിൽ നിങ്ങൾക്ക് ഒരു ജോലി കിട്ടിയാൽ നിങ്ങൾ അഴിമതി കാണിക്കുമോ എന്ന്? ഇല്ലാ എന്നു ചങ്കുറ്റത്തോടെ പറയുന്നവരെ കണ്ടില്ല എന്ന് മാത്രമല്ല നാടോടുമ്പോൾ നടുവേ ഓടണം എന്ന് തന്നെയാണ് അവരുടെ പക്ഷം. പിന്നെ എന്തിനാണ് വിമർശം എന്നു ചോദിച്ചാൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് ഉത്തരം. കാട്ടിലെ തടി തേവരുടെ ആന തനിക്കും കിട്ടണ൦ പൊൻപണം എന്ന ചിന്താഗതിയുള്ള ഈ യുവതലമുറ സമൂഹ്ത്തിലെ ഏതു വ്യവസ്ഥിയിൽ വന്നാലും ആ മനോഭാവം തുടർന്നുകൊണ്ടെയിരിക്കും. അവർ പറയുന്നത് ഭരണധികാരികൾ നന്നാവട്ടെ എന്നിട്ട് ഞങ്ങൾ നന്നാവാം എന്ന്. കതിരിൽ വളം വച്ചിട്ട് കാര്യമുണ്ടോ?. ആത്മാർത്ഥയുള്ള ഈ യുവതലമുറയുടെ മനോഭാവത്തിൽ അല്ലെ മാറ്റം വരേണ്ടത്. പണ്ട് സി൦ഗപ്പൂർ സന്ദ്ർശിച്ചപ്പോൾ, രാത്രിയിൽ ഒരു മണിക്ക് ഒരു വണ്ടിയും വരുന്നില്ലെങ്കിലും സിഗ്നൽ കാത്തു നില്ക്കുന്ന ഒരു സമൂഹത്തെ കാണുവാൻ സാധിച്ചു. നിയമ൦ നിയമായി ആ൦ഗീകരിക്കുന്ന ഒരു സമൂഹം. നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ്? നിയമ൦ പാലിക്കണമെന്ന് സാധാരണ ജനങ്ങൾക്കോ പാലിക്കപ്പെടണമെന്ന് അധികാരികൾക്കോ യാതൊരു നിർബന്ധവും ഇല്ല. അഴിമതിയിലൂടെയോ അവിഹിത മാർഗത്തിലുടെയോ പണം സമ്പാധിക്കണ൦ എന്ന മനോഭാവം ഉള്ളവർ സമൂഹത്തിന്റെ ഏതു തട്ടിൽ പ്രവർത്തിച്ചാലും, അത് സർക്കാർ ഉദ്യോഗസ്ഥനോ, എഞ്ചിനീയർറോ, കർഷകനോ, തൊഴിലാളിയോ, പോലീസോ, ഡോക്ടറോ, ബിസിനെസ്സ്കാരനോ, വക്കീലോ, അധ്യാപകനോ, സ്വകാര്യ കമ്പനി ജീവനക്കാരനോ, പ്രവാസികളോ, സമൂദായിക നേതാക്കാളോ, സാംസ്കാരിക പ്രവർത്തകരോ, രാഷ്ട്രിയകാരോ ആരായിരുന്നാലും അവർ അതിനു ശ്രമിക്കുകതന്നെ ചെയും. അതിനുള്ള അവസരത്തിനു൦ മറ്റും ഏറ്റക്കുറച്ചിലുകൾ ഉണ്ട് എന്നുമാത്രം. ഇതിൽ രാഷ്ട്രിയ്കാർ മാത്രമാണോ കുറ്റക്കാർ. ഇവിടെയാണ് രാഹുൽ ഗാന്ധി പറഞ്ഞ സമൂലമായ മാറ്റത്തിന്റെ പ്രസക്തി ഉണ്ടാകുന്നത്. യുവതലമുറയുടെ മനോഭാവത്തിൽ മാറ്റത്തിന്റെ ശംഖൊലി അത്യാവശ്യമായിരിക്കുന്നു. ആരും ഗുണ്ടകള്ളോ കൊലപാതകികളോ ആയി ജനിക്കുന്നില്ല എന്നതുപോലെ ഒരാളും രാഷ്ട്രിയക്കാരനായോ അഴിമതിക്കാരാനായോ ജനിക്കുന്നില്ല. ഇന്നത്തെ യുവതലമുറ തന്നെയാണ് നാളത്തെ രാഷ്ട്രിട്രിയ നേതൃത്വ൦ . ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന അരാഷ്ട്രിയചിന്തകൾ പൂർണ്ണമായും മാറേണ്ടതാണ്. ഏതെങ്കിലും ഒരു രാഷ്ട്രിയ പാർട്ടിയിൽ അംഗമാവണം എന്നല്ല മറിച്ച് നല്ല രാഷ്ട്രിയമൂല്യബോധമുള്ള, സമൂഹ്യ പ്രതിബദ്ധതിയുള്ള യുവജനങ്ങൾ വളർന്നു വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ലോകത്ത് എവിടെയായിരുന്നാലും തങ്ങളുടെ കഴിവിനനുസരിച്ച് സമൂഹ്യ സമുദായിക സംസ്കാരീക രാഷ്ട്രിയ മേഖലകളിൽ പ്രവർത്തിക്കുവാൻ സാധിക്കണം. രാജ്യ൦ മറ്റൊരു പൊതുതിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന വേളയിൽ രാഷ്ട്രിയത്തെയും രാഷ്ട്രിയ പ്രവർത്തകരെയും സത്യസന്ധമായി വ്യാഖ്യാക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകണം. സത്യവും നീതിയും ധാർമ്മികമൂല്യങ്ങളും ഉളള ഒരു യുവതലമുറ വളർന്ന് നാളത്തെ രാഷ്ട്രിയ നേതൃത്വത്തിൽ എത്തപ്പെടട്ടെ. നമ്മുടെ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി, നാനാത്വത്തിലുള്ള ഏകത്വത്തിനുവേണ്ടി, മതേതരത്വമൂല്യങ്ങൾക്കുവേണ്ടി ഒത്തോരുമിച്ച് പ്രവർത്തിക്കാം ഭാരതം ജയിക്കട്ടെ .
ഉണ്ണികൃഷ്ണന്‍ ഉദയമംഗലം

No comments:

Post a Comment