Friday, October 11, 2013

അഞ്ജലി

ഇവിടെ വെറുതെ ഇരികാതെ അച്ഛനെ പോയി സഹായിച്ചാല്‍ എന്താ നിനക്ക് ??? മാധവി ചേച്ചി ശ്രികുട്ടനോട് ചോദിച്ചു .....

എടി!!!! അവന്‍ ചരിത്രം പഠിച്ചവനല്ലേ പഴുതയടക്ക പെറുക്കിയാല്‍ ചരിത്രകാരന്റെ തോലിയുരിഞ്ഞുപോകും......നാണംകെട്ടവന്‍ !!!!!!!!!!!...കോട്ടയിലുള്ള അടക്ക നീര്‍ത്തികൊണ്ട് ദാമുയെട്ടന്‍ പറഞ്ഞു........

ഈ ചരിത്രം പഠിച്ചാല്‍ എന്താടാ കുഴപ്പം? ചരിത്രം പഠിച്ചത് ഇത്രയും വലിയകുറ്റമാണോ ജോസേ ? തോണികടവ് പാലത്തിന്മേല്‍ ഇരുന്നുകൊണ്ട്  ശ്രികുട്ടന്‍ കടത്തുകാരന്‍ മത്തായിയുടെ മകന്‍ ജോസിനോട് ചോദിച്ചു....

"കുട്ടാ നീ ചരിത്രം പഠിച്ചിട്ടു എന്തായി ഇപോ ??" ചരിത്രം പഠിച്ചാല്‍ ജോലിയൊന്നും കിട്ടാന്‍ പോകുന്നില്ല എന്ന്‍ നിന്നോട് ആദ്യമേ ദാമുയെട്ടന്‍ പറഞ്ഞതലേ??നിന്നോട് എഞ്ചിനീയറിംഗ് എടുക്കാന്‍ പപ്പന്‍ മാഷും പറഞ്ഞതല്ലേ ?അതിനുള്ള മാര്‍ക്കും നീനക്ക് ഉണ്ടായിരുന്നു.........

"ഓ!! അപ്പോ നീയും എന്നെ കുറ്റപെടുതുകയാണോ ??ജോസേ ചരിത്രം ഒരു നാടിന്‍റെ ആത്മാവാണ്,ചരിത്രം പഠിച്ചാലേ ആ ആത്മാവിനെ തൊട്ടറിയാന്‍ പറ്റു,നീ പറയുന്ന എഞ്ചിനീയറിംഗ് പഠിച്ചാല്‍ അതിനെ തൊടാന്‍പറ്റുല".....

"കുട്ടാ പക്ഷെ നീ എഞ്ചിനീയറിംഗ് പഠിച്ചിരുന്നെങ്കില്‍ നീനക്ക് നമ്മുടെ തോമസ്‌ മാഷിന്‍റെ മകന്‍ റിജോ തോമസിനെ പോലെ നല്ല ജോലി കിട്ടിയേനെ".പ്രീഡിഗ്രിക്ക്  റിജോ തോമസിനെക്കാള്‍ കുടുതല്‍ മാര്‍ക്ക്‌ നിനക്കായിരുന്നല്ലോ"......

ജോസിന്‍റെ വാകുക്കള്‍ അവനെ വിഷമിപ്പിച്ചെങ്കിലും ചരിത്രം പഠിച്ചതില്‍ ശ്രികുട്ടന്‍ എന്നാ ശ്രികുമാര്‍ ദാമോധരന് കുറ്റബോധത്തിന്റെ ഒരംശം പോലുമില്ലായിരുന്നു.ലോകത്തിന്‍റെ ആത്മാവ് തൊട്ടറിയാന്‍ ഉള്ളതാണ് ചരിത്രം എന്നവന്‍ ഗാഡമായി വിശ്വസിച്ചു.

ജോസിനോട് യാത്രപറഞ്ഞു ശ്രികുട്ടന്‍ നേരെ പെരിങ്ങോതെ പാര്‍ട്ടി ഓഫീസിലെക്ക് പോയി,അവന്‍ പാര്‍ട്ടി ക്ലാസ്സില്‍ ഇരുന്നിട്ട് കുറേ കാലമായി, 

നിന്നെ കണ്ടിട്ട് കുറേ കാലമായല്ലോ ശ്രീകുമാരെ,ലോക്കല്‍ സെക്രട്ടറി അരവിന്ദേട്ടന്‍ അവനോടു ചോദിച്ചു.

"കുറച്ചു കാലം വഴകാലിലെ അമ്മാവന്‍റെ വിട്ടില്‍ ആയിരുന്നു.അവിടെ അമ്മാവന്‍റെ മോന്‍ ഹരികുട്ടന്‍ ഇക്കൊല്ലം പത്താംക്ലാസ,അവനു വലതും പറഞ്ഞു കൊണ്ടുക്കാന്‍ വേണ്ടി പോയതാ."

"ശ്രീകുട്ടന്‍ പത്രം വായിക്കാന്‍ തുടങ്ങുപ്പോഴേക്കും പെരിങ്ങോതെ ബുദ്ധിജീവിയെന്നു സ്വയം വിശ്വസിക്കുന്ന ഉദയന്‍ ചിറ്റാരികണ്ടവും ബാലസംഘത്തിലെ സുബിഷും,വത്സരാജും,പ്രകാശനും,പുഷ്കരനും,പവിത്രനും  വന്നത്".

"ശ്രീകുട്ടന്റെ മുഖം വിണ്ടും മങ്ങി''  ഉദയന്‍ ചിറ്റാരികണ്ടമാണ് ക്ലാസ്സ്‌ എടുകുന്നത് എന്ന്‍ അറിഞ്ഞിരുന്നെങ്കില്‍ അവന്‍ അവിടെ പോകില്ലായിരുന്നു.

ശ്രീകുട്ടന്റെ അച്ഛന്‍ ദാമുയെട്ടന്‍ കുറച്ചു കാലം മുന്‍പ് കുവൈതിലായിരുന്നു ,ഒരു ഗള്‍ഫുകാരന്റെ മകന് കമ്മ്യൂണിസ്റ്റ്‌ ആവാന്‍ കഴിയുല്ല എന്നാ  ഉദയന്‍ ചിറ്റാരികണ്ടത്തിന്‍റെ വാദം.ഒരിക്കല്‍ പാര്‍ട്ടി ക്ലാസ്സില്‍ വെച്ചു ശ്രീകുട്ടന്‍ ക്യൂബയില്‍ എന്ത് കൊണ്ട് പ്രതിപക്ഷവും തിരഞ്ഞടുപ്പും ഇല്ലയെന്ന ചോദ്യത്തിന്  ഉദയന്‍ ചിറ്റാരികണ്ടത്തിന്‍റെ മറുപടി വിചിത്രമായിരുന്നു.

"കമ്മ്യൂണിസ്റ്റ്‌ നയങ്ങളെ അറിയണമെങ്ങില്‍ പട്ടിണിയും പരിവട്ടവും അറിയണം,ഒരു ഗള്‍ഫ്‌കാരന്റെ മോന് അത് കൊണ്ട് കമ്മ്യൂണിസ്റ്റ്‌ ആവാന്‍ പറ്റുല എന്നായിരുന്നു  ശ്രീകുട്ടന്റെ ചോദ്യത്തിന് ഉദയന്‍ ചിറ്റാരികണ്ടത്തിന്‍റെ മറുപടി" 

ആറു വര്‍ഷമുന്പ് പെരിങ്ങോത് ഹൈസ്കൂളില്‍ വെച്ച പത്താംക്ലാസ്സില്‍ ഏറ്റവും കുടുതല്‍ മാര്‍ക്ക്‌ വാങ്ങിയത് ശ്രീകുമാര്‍ ദാമോധരനയിരുന്നു,പക്ഷെ അന്ന്‍ പാര്‍ട്ടിയുടെ കാഷ് അവാര്‍ഡ്‌ ശ്രീകുട്ടന് കൊടുക്കാന്‍  ഉദയന്‍ ചിറ്റാരികണ്ഠം സമതിച്ചില്ല,ഒരു ഗള്‍ഫ്‌കാരന്‍റെ മകന് ഉയര്‍ന്ന മാര്‍ക്ക്‌ കിട്ടുന്നതില്‍ വലിയ കാര്യമില്ല എന്നായിരുന്നു  ഉദയന്‍ ചിറ്റാരികണ്ടത്തിന്‍റെ കണ്ടതല്‍.അത് പിന്നീട് പെയിന്റ് പണികാരന്‍ ഗോപാലേട്ടന്റെ മകള്‍ യാമിനി ഗോപാലിന് കൊടുത്തു,ശ്രീകുമാറിനെകാള്‍ 40 മാര്‍ക്ക്‌ യമിനിക്ക് കുറവായിരുന്നു. യാമിനി വ്യാസ അക്കാദമിയില്‍ കണക്കിനും ഇംഗ്ലീഷിനും ട്യൂഷന് പോയിരുന്നു,പക്ഷെ ശ്രീകുട്ടന്‍ ഒരുസ്ഥലത്തും ട്യൂഷനു പോയിരുന്നില്ല.

 ഉദയന്‍ ക്ലാസ്സ്‌ ആരംഭിച്ചു,പ്രിയപ്പെട്ട സഖാകളെ കഴിഞ്ഞ ക്ലാസ്സില്‍ നമ്മള്‍ ഫിഡല്‍ കാസ്ട്രോയെയും,റമിരോ വല്‍ഡിസിനെയും,ടോറാഡോയെയും കുറിച്ച് പറഞ്ഞു,ഇന്നു നമ്മള്‍ പഠിക്കാന്‍ പോകുന്നത് അര്‍ജന്‍റീനയില്‍ ജനിച്ച കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരി ഏര്‍നാസ്റ്റോ ചെഗുവരെയേ കുറിച്ചാണ്.

''ഉദയട്ടാ എനിക്ക് ഒരു സംശയം എന്ന് പറഞ്ഞുകൊണ്ട് ശ്രീകുട്ടന്‍ എഴുന്നേറ്റു" ചെഗുവര കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ?

പാര്‍ട്ടി ക്ലാസ്സില്‍ വന്നാല്‍ സഖാവ് എന്ന്‍ സംബോധന ചെയ്യാന്‍ തനിക്ക് എന്താ ഇത്ര മടി? 'ഉദയട്ടാ എന്നുവിളിച്ചത്‌ ഉദയന്‍ ചിറ്റാരികണ്ടത്തിനു അത്ര സുഖിച്ചില്ല' 

"ചെഗുവര കമ്മ്യൂണിസ്റ്റ്‌ ആണെന്നകാര്യം ആര്‍ക്കാ അറിയാതെ " ഇതുപോലെ ഉള്ള വിഡ്ഢി ചോദ്യം എന്നി ആവര്‍ത്തിക്കരുത്"

ശ്രീകുമാര്‍ പഠിച്ച ചരിത്രപുസ്തകത്തില്‍ ചെഗുവരെയെ സോഷ്യലിസ്റ്റ്‌ ആയും  ഗറില്ലകളുടെ നേതാവുമായിയാണ് പറയുന്നത്,പിന്നെയെങ്ങനെയാ ഉദയന്‍ ചിറ്റാരികണ്ടത്തിനു മാത്രം ചെഗുവരെയേ കമ്മ്യൂണിസ്റ്റ്‌ ആകാന്‍ പറ്റും? ക്യൂബന്‍ പാര്‍ട്ടി ഓഫ് സോഷ്യലിസ്റ്റ്‌ എന്നാ സംഘടനായുടെ നേതാവായ ചെഗുവരയെ ഉദയന്‍ ചിറ്റാരികണ്ഠം എന്തിനാ കമ്മ്യൂണിസ്റ്റ്‌ ആകുന്നത് എന്ന്‍ ശ്രീകുട്ടന്‍ മനസ്സില്‍ ചോദിച്ചുകൊണ്ട് ക്ലാസ്സില്‍ ഇരുന്നു.

പാര്‍ട്ടി ക്ലാസ്സ്‌ കഴിഞ്ഞു ശ്രീകുട്ടന്‍ നേരെ പോയത് പെരിങ്ങോത് ബസ്‌ സ്റ്റോപ്പില്‍,5 മണിക്ക് അതുവഴി വരുന്ന കമല ബസ്സിനുവേണ്ടി,കമല ബസ്സില ശ്രീകുമാറിന്റെ ഇഷ്ടസഖി അഞ്ജലി കോളേജ് കഴിഞ്ഞു വരുന്നത്,പാലോട്ടു വിമെന്‍സ് കോളേജില്‍ ബി എസ് സി രണ്ടാം വര്‍ഷം ബോട്ടണിക്ക് പഠിക്കുന്ന അഞ്ജലി ശ്രീകുമാറിന്റെ ജീവിതത്തില്‍ വന്നിട്ട് 5 വര്‍ഷമായി. അന്ന്‍ ശ്രീകുമാര്‍ ബി എ ഹിസ്റ്ററി ഒന്നാം വര്‍ഷമായിരുന്നു,അഞ്ജലി പ്രീഡിഗ്രി ഒന്നാം വര്‍ഷവും,അവരുടെ പ്രണയം മൊട്ടിട്ടത് കമല ബസ്സില്‍ വെച്ച് തന്നെയായിരുന്നു.

ഡിഗ്രി കഴിഞ്ഞതില്‍ പിന്നെ ശ്രീകുട്ടന് അഞ്ജലിയെ കാണുന്നതാണ് ഒരേയൊരു ആശ്വാസം,പെരിങ്ങോത് ബസ്സ്‌ സ്റ്റോപ്പ്‌ തൊട്ട് വാണിയന്‍ പറവരെ അവന്‍ അവളുടെ പുറകെ നടക്കും,ആളോഴിയുമ്പോള്‍ അവര്‍ വല്ലതും സംസാരിക്കും.

"കുട്ടേട്ടന്‍ നാളെ രാവിലെ അമ്പലത്തില്‍ വരുമോ?"

"എന്താ വിശേഷം?"

"നാളെ എന്‍റെ നാള്‍ പിറന്നാളാണ്,കുട്ടേട്ടന്‍ വരണം"

"ഞാന്‍ വന്നിട്ട് എന്തിനാ അഞ്ജലി,നിന്‍റെ അമ്മ നിന്‍റെ കുടെതന്നെയുണ്ടാക്കും"

"അമ്മ വരില്ല,അമ്മക്ക് നാളെ അമ്പലത്തില്‍ വരാന്‍ പാടില്ല"

"അതെന്താ അഞ്ജലി നിന്‍റെ അമ്മയും ഉദയന്‍ ചിറ്റാരികണ്ടത്തിനെ പോലെ നീരിശ്വരവാദിയായോ?"

"അതൊന്നുമല്ല.......ഈ കുട്ടേട്ടന്‍ !!!!!!!!!!

ഓ മനസിലായി!!!! എന്നി കുടുതല്‍ പറയേണ്ട...........

"എടി മാധവി,രാവിലെ തന്നെ നിന്‍റെ ചരിത്രകാരന്‍ മോന്‍ എങ്ങോട് പോയി?തൊഴുത്തില്‍ പശുവിനെ കറന്നുകൊണ്ടിരിക്കുന്ന മാധവി ചേച്ചിയോട് ദാമുയെട്ടന്‍ ചോദിച്ചു"

"അവന്‍ അമ്പലത്തില്‍ പോയി"

ചുറ്റു മതിലിനടുത്ത് ശ്രീകുട്ടന്‍ അഞ്ജലിയെ കാത്തുനിന്നു,പ്രസാദം വാങ്ങി കഴിഞ്ഞു അഞ്ജലി അവന്‍റെ അടുത്തു ചെന്നു.മഞ്ഞ നിറത്തില്‍ ഉള്ള ഒരു പട്ടുപവാടയാണ് അവള്‍ ധരിച്ചിരുന്നത്,ശ്രീകുമാര്‍ ഒരു നിമിഷം അവളെ തന്നെ നോക്കിനിന്നു.

"കുട്ടേട്ടന്‍ എനിക്ക് പിറന്നാള്‍ ആയിട്ടു എന്ത് സമ്മാനമാണ് തരുന്നത്??"

തെക്ക് വടക്ക് നടക്കുന്ന ശ്രീകുട്ടന്‍ അവള്‍ക്ക് എന്ത് കൊടുക്കാന്‍ !!!!!

തിളങ്ങുന്ന അവളുടെ മുഖം നോക്കി ഒന്നും ഇല്ല എന്ന്‍ പറയാന്‍ അവന്‍ ഒരുപാട് വിഷമിച്ചു,ശ്രീകുമാര്‍ അവള്‍ക്ക് പിറന്നാള്‍ സമ്മാനമായി ഒരു ചുംബനം കൊടുത്താലോ എന്ന്‍ ആലോചിച്ചു,അവളുടെ നെറുകയില്‍ ഒരേയൊരു ഉമ്മ.എന്നാല്‍ ചുറ്റമ്പലത്തില്‍ വെച്ച അത് സമ്മാനിച്ചാല്‍ ശരിയാവില്ല .

വാ നമ്മുക്ക് കാവില്‍ പോകാം,അവിടെ വെച്ച ഞാന്‍ പിറന്നാള്‍ സമ്മാനം തരാം,ശരി കുട്ടേട്ടന്‍ എന്‍റെ പിന്നില്‍ വന്നാല്‍മതി.

"കുട്ടേട്ടന്റെ കൈയില്‍ ഒന്നും കാണുന്നില്ലാലോ,അവിടെ സമ്മാനം ? അഞ്ജലി ആകാംഷയോടെ ചോദിച്ചു"

"നീ ഒന്ന് കണ്ണാടക്ക്,ഞാന്‍ തരാം ,അഞ്ജലി അവന്‍ പറഞ്ഞത് പോലെ ചെയ്തു,ശ്രീകുട്ടന്‍ നാലുപാടും നോക്കി,അഞ്ജലിയുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു"

ഈ കുട്ടേട്ടന്‍ എന്താ കാണിച്ചത്.....ചേ........ഞാന്‍ പോകുന്നു......ശ്രീകുമാറിന്റെ സമ്മാനം അഞ്ജലിക്ക് ഇഷ്ടപെട്ടില്ല....അവള്‍ മുന്നോട്ട് നടന്നു,ശ്രീകുമാര്‍ പുറകെ പോയി അവളുടെ കൈ പിടിച്ചു,"അഞ്ജലി ഞാന്‍ പറയുന്നത് ഒന്ന്‍ കേള്‍ക്കു"

"വേണ്ട ഞാന്‍ പോകുന്നു,എന്നെ വിടു.....പക്ഷെ ശ്രീകുമാര്‍ കൈവിട്ടില്ല" .....

ഇയ്യെ  കുട്ടിയോള് എന്താ ഇവിടെ ചെയ്യുന്നേ?? നീ ജില്ല ബാങ്കിലെ അച്യുതന്‍ നായരുടെ മകള്‍ അല്ലെ???? മേലെ വീട്ടിലെ വാസുദേവ കൈമള്‍ അഞ്ജലിയെ നോക്കി ചോദിച്ചു.....ഭയം കൊണ്ട് അവള്‍ക്ക് അതിനു മറുപടി പറയാന്‍ പറ്റിയില്ല.....

നീ ഏതാ ?? വാസുദേവ കൈമള്‍ ശ്രികുമാര്നോട് ചോദിച്ചു.....

ഞാന്‍ ഞാന്‍ ..............

ക്ഷേത്ര കവിലാണോ നിങ്ങളുടെ തോന്യാസം????

അഞ്ജലി കരഞ്ഞു കൊണ്ട് അവിടെ നിന്നു ഓടി......

എവിടെ അവന്‍ അലറിവിളിച്ചുകൊണ്ട് ദാമുയെട്ടന്‍ വീട്ടിനക്കത്തു കയറി ....എവിടെയാടി നിന്‍റെ തലതെറിച്ച സന്തതി?

''അയ്യോ എന്ത് പറ്റി ?? എന്താ പ്രശ്നം " മാധവി ചേച്ചി തിരക്കി !!!!

എന്നി എന്ത് പറ്റാന്‍? നിന്‍റെ ആ പിഴച്ച സന്തി ക്ഷേത്ര കാവില്‍ വെച്ചു അച്യുതന്‍ നായരുടെ മോളെ കയരിപിടിച്ചു.....

''നിങ്ങള്‍ എന്‍റെ മോനെ കുറിച്ച് തന്നെയാണോ പറയുന്നത് ?? "

"ശബ്ദം കേട്ടു ശ്രീകുമാര്‍ പുറത്തേക്ക് വന്നു''എന്തമ്മേ ???

"അവനെ കണ്ടതും ദാമുയെട്ടന്‍ അവന്‍റെ അടുത്ത് ചെന്നു കരണത് ഒന്ന് പൊട്ടിച്ചു !!!!!!!!! " കുടുബം മുടിക്കാന്‍ ഉണ്ടായവന്‍ !!!!!!!!!!!!!!

രണ്ടാഴിച്ചയായി അഞ്ജലി കുറിച്ച് ഒരു വിവരവുമില്ല,എല്ലാ ദിവസവും ശ്രീകുട്ടന്‍ അവളെ കാത്തു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു പക്ഷെ അഞ്ജലിയെ കാണാന്‍ അവനു കഴിഞ്ഞില്ല........

അഞ്ജലിയെ കാണാതെ ശ്രീകുമാര്‍ ഒരു ഭ്രാന്തനെ പോലെ നടന്നു,എങ്ങനെയെങ്കിലും അവളെ  കാണാന്‍ അവന്‍ തിരുമാനിച്ചു.

ശ്രീകുമാര്‍ രണ്ടുംകല്‍പ്പിച്ചു അഞ്ജലിയുടെ വീട്ടില്‍പോയി...

ആരാ ??? അഞ്ജലിയുടെ അമ്മ ശാന്ത ചേച്ചി ചോദിച്ചു.....

''ഞാന്‍ ശ്രീകുമാര്‍...അഞ്ജലിയെ കാണാന്‍ വന്നതാ!!!!!

ഓ നീയാണോ ശ്രീകുമാര്‍...എന്‍റെ മോളെ ശല്യം ചെയ്ത്  നീനക് മതിയായില്ലേ ?? അവളുടെ അച്ഛന്‍ ഇപ്പോ ഇവിടെ ഇല്ല,നീ വേഗം ഇവിടെ നിന്നു പോയിക്കോളു,അച്ചുയെട്ടന്‍ വന്നാല്‍ ഇവിടെ കൊല്ല നടക്കും.....ശാന്ത ചേച്ചി ആവര്‍ത്തിച്ചു പറഞ്ഞു....

ശബ്ദം കേട്ടു അഞ്ജലി വീട്ടില്‍ നിന്നു വെളിലേക്ക് വന്നു.....

കുട്ടേട്ടന്‍ വേഗം പോ....അച്ഛന്‍ ഇപ്പോ വരും

അഞ്ജലി ആര് വന്നാലും ഞാന്‍ പോവില്ല .....ശ്രീകുമാര്‍ പറഞ്ഞു

അയ്യോ ഞാന്‍ കുട്ടേട്ടന്റെ കാലുപിടിക്കാം....ഒന്ന് പോ .....കരഞ്ഞു കൊണ്ട് അഞ്ജലി പറഞ്ഞു.....അവളുടെ കണ്ണീരിനു മുന്നില്‍ അവന് അധികനേരം പിടിച്ചു നില്‍കാന്‍ പറ്റിയില്ല. വേദനയോടെ അവന്‍ ആ പടിയിറങ്ങി ........

അടുത്ത ദിവസം കവലയില്‍ വെച്ച ദാമുയെട്ടന്‍  മീന്‍ വാങ്ങാന്‍ ചെന്നപ്പോള്‍ അച്യുതന്‍ നായര്‍ ദാമുയെട്ടനോട് കയര്‍ത്തു.....

ദാമുയെട്ടന്‍ ശ്രീകുമാര്‍നെ ബാംഗ്ലൂര്‍ലേക്ക് അയച്ചു...........

വര്‍ഷങ്ങള്‍ കഴിഞ്ഞു,ശ്രീകുമാര്‍ക്ക് ബാംഗ്ലൂര്‍ലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ക്ലാര്‍ക്കായി ജോലികിട്ടി. ദാമുയെട്ടന്റെ പരിചയത്തിലുള്ള ഒരു സുഹുര്‍ത്ത് വഴിയാണ് ശ്രീകുമാറിന് ജോലികിട്ടിയത്.

ശ്രീകുമാര്‍ അഞ്ജലിയെ പതിയെ പതിയെ മറന്നു..........രണ്ട് വര്‍ഷത്തിനു ശേഷം അവന്‍ നാട്ടില്‍ എത്തി....ജോസിനെ കണ്ടു,അവന്‍ എല്ലാവരെ കുറിച്ചും അനേഷിച്ചു,അഞ്ജലിയെ കുറിച്ച് മാത്രം അവന്‍ ആരോടും ഒന്നും ചോദിച്ചില്ല....കാവിലെ കൊടിയേറ്റിനു  പോയപ്പോളും അവന്‍ അഞ്ജലിയെ കണ്ടില്ല,...അവളെ കുറിച്ച് ആരോടും ചോദിക്കാന്‍ അവന്‍റെ മനസ്സ് അനുവദിച്ചില്ല.....

അടുത്ത ദിവസം അവന്‍ പോകാന്‍ ഒരുങ്ങി,അവന്‍റെ ബാഗ്‌ എല്ലാം പായ്ക്ക് ചെയ്തു.

നിന്‍റെ ബസ്സ്‌ എത്ര മണിക്കാ ?? മാധവി ചേച്ചി ശ്രീകുമാര്‍നോട്‌ ചോദിച്ചു ???

"വൈകുനേരം 7മണിക്ക്....."

ഇന്ന് കാവില്‍ അന്നദാനം ഉണ്ട്,അത് കഴിച്ചിട്ട് പോയല്‍മതി ....

ശരി...ശ്രീകുമാര്‍ പറഞ്ഞു ....

അവന്‍ കാവില്‍ ചെന്നു,ഒരു നാട് മുഴുവന്‍ അവിടെ ഉണ്ടായിരുന്നു,അഞ്ജലിയും അവിടെ ഉണ്ടാക്കും എന്ന്‍ അവന്‍ പ്രതിക്ഷിച്ചു...അവന്‍ കിഴക്കേലെ കൃഷ്ണന്‍ നായരുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു..........

പെട്ടന്ന് മൈക്കില്‍ കുടി ഒരു അന്നൌന്‍സ്മെന്റ് .....ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക് ഇന്നത്തെ അന്നദാനത്തിന്റെ പ്രയോജിക്കര്‍ "അഞ്ജലി നായരുടെ പാവന സ്മരണക്ക് അച്യുതന്‍ നായരും കുടുംബവും": ...........................






Tuesday, October 8, 2013

കഞ്ചാവ്

ഞാന്‍ വളരെ അധികം അവശനായിരുന്നു ജിജോ എന്നെ വിളിച്ചപ്പോള്‍,സമയം പത്തു മണി കഴിഞ്ഞിരുന്നു. അവന്‍റെ വിട്ടില്‍ എന്തോ വഴക് നടക്കുന്നു പെട്ടന്ന് വരാന്‍ ,ചിലപ്പോള്‍ ജിജോ കള്ളം പറയുന്നതായിരിക്കും എന്ന് കരുതി ഞാന്‍ അവന്‍റെ കോള്‍ കാര്യമായി എടുത്തില്ല,പക്ഷെ വിണ്ടും വിണ്ടും അവന്‍ വിളിച്ചു കൊണ്ടിരുന്നു,ബൈക്ക് എടുത്തു ഞാന്‍ അവന്‍റെ വിട്ടിലേക്ക്‌ പോയി, പകുതി വഴിക്ക് വെച്ചു മമത എന്നെ വിളിച്ചു,ആ ദിവസം രാവിലെ മുതല്‍ വൈകുനേരം വരെ ഞാന്‍ അവളുടെ കുടെയായിരുന്നു.അവളുടെ സെമിസ്റ്റെര്‍ പരിക്ഷ കഴിഞ്ഞു കുറേ നാളുക്കള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലായിരുന്നു.കടല്‍നെയും തിരക്കളെയും സാക്ഷിനിര്‍ത്തി നമ്മള്‍ പരസ്പരം ഒരുപാട് ചുടുചുംബനം കൈമാറിയിരുന്നു .

ഞാന്‍ ബൈക്ക് നിര്‍ത്തി ഫോണ്‍ എടുത്തു, "ബേബി ഐ മിസ്സ്‌ യു സോ മച്"
മമത ഞാന്‍ ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുവ കുറച്ചു കഴിഞ്ഞു വിളിക്കാം."ഓക്കേ ബേബി"

ജിജോന്‍റെ ഫ്ലാറ്റില്‍ എത്തി വണ്ടി പാര്‍ക്ക്‌ ചെയ്തു,മുന്നാം നിലയില അവന്‍റെ റൂം,കഴിഞ്ഞ കുറേ കാലമായി ലിഫ്റ്റ്‌ പ്രവര്‍ത്തിക്കുന്നുമില്ല,കൈ കാല്‍മുട്ടില്‍ വെച്ച് വെച്ച് ഞാന്‍ പടികള്‍ കയറി,വാതില്‍ തുറന്നു കിടക്കുകയായിരുന്നു,ബാത്ത്റൂമില്‍ നിന്നു ജിജോ ഇറങ്ങിവന്നു, എടാ നീ എങ്ങനെയാ വന്നത് ??? ബൈക്കില്‍ ...എന്തെ??? ഗുഡ് നമ്മുക്ക് ഇ സി ആര്‍ റോഡ്‌ വരെ പോകാം ,തോമസും,അനിലും,മാത്യുവും ഇപോ ഇതും..........

ലോകത്ത് ഉള്ള സകലമാന തെറികളും ഞാന്‍ അവനെ വിളിച്ചു,പെട്ടന്ന് ഭാസി വന്നു,നീ എവിടെയായിരുന്നു,ഞാന്‍ ടെറസില്‍ ആയിരുന്നു മച്ചു,ഒന്ന് കത്തിക്കാന്‍ പോയതാ,ഇവിടത്തെ പന്നന്മാര്‍ ഇവിടെ വെച്ചു വലിക്കാന്‍ സമതിക്കുന്നില്ല,

ഭാസി ജിജോയുടെ കൂട്ടുകാരനാ, ബാംഗ്ലൂര്‍ല്‍ നിന്നു  പഠിത്തം ഉപേഷിക്ച്ചു ചെന്നൈലേക്ക് വന്നതാ,വന്നിട്ട് ഒരു മാസം പോലും ആയില്ല,കഞ്ചാവ് അവന്‍റെ ഒരു വീക്നെസ് ആണ് , അവന്‍റെ അപ്പനും അമ്മയും അമേരിക്കയില എന്ന് മാത്രമേ എനിക്ക് അറിയൂ,വേറെ ഒന്നും എനിക്ക് അവനെ കുറിച്ച് അറിയില്ലായിരുന്നു.

നാല് ബൈകുമായി ഞങള്‍ 7 പേര്‍, ഇറങ്ങാന്‍ നേരത്ത് ഭാസി വിണ്ടും താഴെ നിന്നു മുകിളിലെക് പോയി,5 മിനുറ്റ് കഴിഞ്ഞ കാണാതായപ്പോള്‍ ജിജോ താഴെ നിന്നു അവനെ ഫോണില്‍ വിളിച്ചു ,''ഇവന്‍റെ ഈ കഞ്ചാവ് അടി ഇപോ തന്നെ വേണമായിരുന്നോ'' ജിജോ പിറുപിറുത്തു,

പോകുന്ന  വഴിക്ക് ഞാന്‍ ഫയസിന്റെ ഫ്ലാറ്റില്‍ കയറി അവനെ കൂടി വിളിച്ചു,ബൈക്ക് അവനെ ഏല്‍പിച്ചു ഞാന്‍ അവന്‍റെ പുറകില്‍ ഇരുന്നു,ഞാന്‍ മമതയെ വിളിച്ചു കുറച്ചു നേരം സല്ലാപിച്ചു,ഫയസ്‌ ബൈകിന്റെ വേഗം കൂടിയപ്പോള്‍ കാറ്റ് കാരണം മമതയുടെ സംസാരം ഒന്നും കേള്‍ക്കാതെയായി,അവളോട്‌ ഗുഡ് നൈറ്റ്‌ പറഞ്ഞു പതിവ് പോലെ ഫോണില്‍ കൂടി ഒരു ചുടുചുംബനം നല്‍കി ഞാന്‍ ഫോണ്‍ വെച്ചു, 11.30 ആയപ്പോള്‍ നമ്മള്‍ ഇ സി ആര്‍ ലെ മഹാബലിപുരം ബീച്ചില്‍ എത്തി, അടുത്തുള്ള ഒരു ബീച് റിസോര്‍ട്ടില്‍  ഹൌസില്‍ കയറി,ഞാനും ഫയസും,മാത്യുവും ഓരോ ബിയര്‍ ഓര്‍ഡര്‍ ചെയ്തു,ഭാസി സിഗ്ഗെരറ്റ് കത്തിച്ചു,കടല്‍ കാറ്റ് കാരണം അവന്‍ അത് കത്തിക്കാന്‍ കുറച്ചു പാടുപെട്ടു,ഞാന്‍ മമതയെ ഒന്ന് കൂടി വിളിച്ചു,അവള്‍ ഫോണ്‍ എടുത്തില്ല. അവള്‍ അപോഴെകും ഉറങ്ങി കഴിഞ്ഞിരുന്നു.

ഓര്‍ഡര്‍ എല്ലാം വന്നു,നമ്മള്‍ ബിയര്‍ നുണയന്‍ ആരംഭിച്ചു,ജിജോ നാടിലെ ഓരോ തമാശ പറയാന്‍ തുടങ്ങി,എല്ലാവരും അത് കേട്ടു രസിച്ചിരുന്നു,ഭാസി ഒഴിച്, ബില്‍ കൊടുത്ത് ഇറങ്ങാന്‍ നേരം ഭാസി വൈട്ടര്‍നോട് എന്തോ രഹസ്യം പറഞ്ഞു,ഞങള്‍ എല്ലാവരും കടല്കരയിലെക്ക് നടന്നു,ഭാസി മാത്രം അവിടെ തന്നെ ചുറ്റിപറ്റി നിന്നു,ഒരിക്കല്‍ കുടി ഞാന്‍ മമതയെ വിളിച്ചു,അവള്‍ എടുത്തില്ല.

ഞങള്‍ തിരിച്ചു പോകാന്‍ തിരുമാനിച്ചു,ഭാസി അപോഴും അതെ റിസോര്‍ട്ടിന്റെ അടുത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു,ഞങള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു,മാത്യു പതിവില്‍ കുടുതല്‍ കഴിച്ചത് കൊണ്ട് ഫയാസിനോട് ബൈക്ക് ഓടിക്കാന്‍ പറഞ്ഞു,ജിജോ ഭാസിയെ വിണ്ടും വിളിച്ചു,ഭാസി ഓടി വന്നു,കൈയില്‍ ഒരു പൊതിയും ഉണ്ടായിരുന്നു,ഭാസി എന്‍റെ ബൈകിന്റെ പുറകില്‍ കയറി,എന്താ ഭാസി ഇത് ?? 'ബ്രോ ദിസ്‌ ഈസ്‌ സ്റ്റാഫ്‌' (കഞ്ചാവ്)...ഞാന്‍ ബൈക്ക് വിട്ടു,വിട്ടില്‍ എത്തുന്നതിനു ഒരു 4 km മുന്‍പ് അവന്‍ എന്നോട് പുകയിക്കാന്‍ വേണ്ടി വണ്ടി നിര്‍ത്താന്‍ പറഞ്ഞു,ഒരു ബെകറിയുടെ മുന്നില്‍ നിര്‍ത്തി,അവന്‍ ഇറങ്ങിയുടന്‍ കത്തിച്ചു, ''ബ്രോ നീനക്ക് കാരറ്റ് ഹല്‍വ വേണോ ??'' ഭാസി ചോദിച്ചു ......ഈ പാതിരാത്രിയാണോ ഹല്‍വ....??എനിക്ക് വേണ്ടാ.....

ഞങള്‍ ജിജോയുടെ ഫ്ലാറ്റില്‍ എത്തിയപോഴേക്കും എല്ലാവരും അവിടെ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു,ഞാന്‍ ഫയാസിനെ വിളിച്ചു,നീ പോയിക്കോ മച്ചു,ഞാന്‍ നാളെ വരാം,

തിരിച്ചു പോരാന്‍ നേരം ഭാസി പറഞ്ഞു നീനക്ക് ഇവിടെ കിടന്നുകൂടെ ??നാളെ സണ്‍‌ഡേ അല്ലെ ???? നോ ബ്രോ നാളെ രാവിലെ പള്ളില്‍ പോകണം.''ഓക്കേ ദെന്‍ ഗുഡ് നൈറ്റ്‌"

ഞാന്‍ തിരിച്ചു വിട്ടില്‍ പോയി കിടന്നുറങ്ങി,രാവിലെ എഴുന്നേറ്റ് പള്ളില്‍ പോയി,രാവിലത്തെ കുറുബാന തന്നെ കൈകൊണ്ടു,കുര്‍ബാന കഴിഞ്ഞു ഫോണ്‍ എടുത്തു നോകിയപ്പോള്‍ മമതയുടെ ഒരു മെസ്സേജ് ''ഗുഡ് മോര്‍ണിംഗ് ഹണി,മിസ്സിംഗ്‌ യു സോ മച്" ഞാന്‍ അത് കണ്ടയുടന്‍ അവളെ വിളിച്ചു കുറച്ചു സമയം സംസാരിച്ചു,വൈക്കുനേരം കാണാം എന്ന് പറഞ്ഞു വെച്ചു.

ഞാന്‍ നേരെ ജിജോയുടെ ഫ്ലാറ്റില്‍ ചെന്നു,അവിടെ എല്ലാവരും നല്ല ഉറക്കത്തില്‍ ആയിരുന്നു,ഒന്ന് മുഖം കഴുക്കാന്‍ വേണ്ടി ബാത്ത്റൂമില്‍ പോകാന്‍ നോകിയപ്പോള്‍ അതിനക്കത് ആരോ ........വെള്ളം പോക്കുന്ന ശബ്ദം കേള്‍കുന്നുണ്ട്,രണ്ട് പ്രാവിശ്യം ഞാന്‍ വാതില്‍ പതുകെ മുട്ടി !!!! പെട്ടന്ന് എന്‍റെ റൂംമേറ്റ്‌ കിരന്റെ ഫോണ്‍ വന്നു,നീ ലഞ്ച്ന് ഉണ്ടാകുമോ എന്ന്‍ ചോദിക്കാന്‍ ....ഉണ്ട് എന്ന് പറഞ്ഞപോള്‍ വരുമ്പോള്‍ ഒരു കിലോ ബീഫ് വാങ്ങിവരാന്‍ പറഞ്ഞു. ഫോണ്‍ വെച്ച ഉടന്‍ മംമ്ത വിളിച്ചു,ഞാന്‍ അവളോടെ സംസാരിക്കാന്‍ വേണ്ടി താഴേക്ക് ഇറങ്ങി. 15 മിനുറ്റ് അവളോട്‌ സംസാരിച്ചു ഞാന്‍ തിരിച്ചു ജിജോയുടെ ഫ്ലാറ്റില്‍ പോകാതെ നേരെ എന്‍റെ ഫ്ലാറ്റിലെക്ക് പോയി,പോകുന്ന വഴി ഒരു കിലോ ബീഫ് വാങ്ങി, ഞാന്‍ റൂമില്‍ എത്തിയപ്പോഴേക്കും കിരണും ബിജോയും കുടിയിരുന്നു കപ്പ വെട്ടുന്നു,ഞാന്‍ അതില്‍ നിന്നും ഒരു കഷ്ണം എടുത്തു വായിലിട്ടു.

പെട്ടന്ന് ജിജോയുടെ ഫോണ്‍ വന്നു ''ഡാ പെട്ടന്ന് വിട്ടില്‍വാ,ഒരു പ്രശ്നം ഉണ്ട് '' പോടാ വല്ല ബീച്ചിലോ പാര്‍ക്കിലോ ആണെങ്കില്‍ ഞാന്‍ ഇല്ല ......''എടാ നീ ഒന്ന് വേഗം വാ .....അവന്‍റെ സ്വരത്തില്‍ വല്ലാത്ത ഒരു വേദന ഉണ്ടായതായി എനിക്ക് തോന്നി....അവന്‍ കരച്ചില്ന്റെ വക്കില്‍ ആയിരുന്നു , എന്താ പ്രശ്നം എന്ന് ചോദിക്കുമ്പോഴേക്കും ജിജോ ഫോണ്‍ കട്ട്‌ ചെയ്തു,ഞാന്‍ പെട്ടന്ന് തന്നെ ബൈക്ക് എടുത്തു അവന്‍റെ ഫ്ലാറ്റിലെക്ക് വിട്ടു.

ഫ്ലാറ്റിനു പുറത്ത് കുറേ ആളുക്കള്‍,ഞാന്‍ ബൈക്ക് പാര്‍ക്ക്‌ ചെയ്തു മുകളിലേക്ക് കയറുമ്പോഴേക്കും പോലീസ് ജീപ്പ് എത്തി,എന്‍റെ നെഞ്ച് പട പട ഇടിക്കാന്‍ തുടങ്ങി,റൂമില്‍ ജിജോ ഒരു മുലയിലിരുന്നു കരയുന്നു,ഫയസ്‌ എന്നെ കണ്ടയുടന്‍ ഓടി വന്നു കെട്ടിപിടിച്ചു കരയാന്‍ തുടങ്ങി,എന്താടാ പ്രശ്നം ?? ഫയസ്‌ എന്നെ കൈ ചുണ്ടി ബാത്ത്റൂം കാണിച്ചു,ഞാന്‍ പതുക്ക് അങ്ങോട്ട്‌ നടന്നു,ഭാസി വെസ്റ്റേണ്‍ ക്ലോസെറ്റില്‍ ജീവശവം പോലെ ഇരിക്കുന്നു,അവന്‍റെ കാല്‍ച്ചുവട്ടില്‍ ഒരു സിരന്ജും.

ജിജോയുടെ ഫോണ്‍ അടിച്ചു,അവന്‍ കരഞ്ഞു കൊണ്ട് ഫോണില്‍ കൂടി പറഞ്ഞു 'ചേച്ചി ഭാസി പോയി' !!!!!!!!!!!!!!!!

പോലീസ് ഇന്‍സ്പെക്ടര്‍ ബാത്ത്റൂമില്‍ കയറി ആ സിരന്ജ് ഒരു ടവല്‍ കൊണ്ട് എടുത്തു, പിന്നീട് അയാള്‍ കോണ്‍സ്റ്റബിള്‍നോട്‌ ബോഡി എടുത്ത് മാറ്റാന്‍ പറഞ്ഞു....

ഇന്‍സ്പെക്ടര്‍ ഫയസ്നെ ആദ്യം വിളിച്ചു ,ഹേ ഇന്ഗ വാ .....നീ യാര് ??? ഫ്രണ്ട് സര്‍ ....നീന്ഗെ ഇന്ഗെ എന്നാ ബിസിനസ്‌ പണിട്ടിരിക്ക് ??? ഗന്ജ ബിസിനസ്‌ ആ ?? അപിടി ഒന്നുമേ ഇല്ല സര്‍ ഫയസ്‌ പറഞ്ഞു .....ചി രസ്കാല്‍ പോയ്‌ സോല്ലാതെ ,കോണ്‍സ്റ്റബിള്‍ അല്ലതിനെ വണ്ടിയില്‍ ഏറ്റ് .....

പോലീസ് സ്റ്റേഷനില്‍ ഞങള്‍ 8 പേരും മുഘമുഖം നോക്കി നിന്നു,ഒരു നിമിഷം എനിക്ക് ജിജോയെ കൊല്ലാന്‍ ഉള്ള ദേഷ്യം ഉണ്ടായിരുന്നു,വെറുതെ ഇരുന്ന്‍ എന്നെ ബീച്ചില്‍ പോകാം എന്ന്‍ പറഞ്ഞു വിളിച്ചതും പോര ,ഇപോ ഭാസി മരിച്ചതിനു ശേഷവും എന്നെ വിളിച്ചിരിക്കുന്നു ....... ഫോണില്‍ കൂടി ഭാസി മരിച്ചത് അവന്‍ പറഞ്ഞിരുനെങ്കില്‍ ഞാന്‍ ഒരു പക്ഷെ നാട്ടിലേക് പോയെന്നെ,''ശോ നാട്ടില്‍ പോയിരുന്നെങ്കില്‍ കുടുതല്‍ കുഴപ്പം ആയേനെ '',മനസ്സില്‍ ഒരായിരം ചിന്തക്കള്‍ മിന്നിമാഞ്ഞു....

''കോണ്‍സ്റ്റബിള്‍ ഇത് വന്ത് പെരിയ ഇഷ്യൂ ,പാത്ത് കോകിന്‍ മാതിരി ഇര്ക്ക് .....fir എഴുതതിക് മുന്നാടി ഇര്‍ '' എനിക്ക് കണ്ണില്‍ ഇരുട്ട് കയറിയത് പോലെ തോന്നി,ഞങളുടെ മൊബൈല്‍ എല്ലാം അവര്‍ വാങ്ങി വെച്ചു.ഞങളെ ഓരോരുത്തരായി അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി, ചോദ്യം ചെയ്യുന്നതിന്റെ ഇടയിക്ക് മാത്യൂസ്‌ ബോധം കേട്ടു വീണു,അവനെ അവര്‍ ആശുപത്രിലേക്ക് കൊണ്ടുപോയി .

സമയം 6 ആയി,ഫയാസിനെ ചോദ്യം ചെയ്യുത് കൊണ്ടിരിക്കുകയായിരുന്നു,അടുത്തത് ഞാന,പെട്ടന്ന് ഒരു സ്ത്രി അവിടെ വന്നു ,കൂടെ ഒരു ആളും,ആ കണ്ടിട്ട് ഒരു മലയാളി എന്ന്‍ മനസിലായി,പെട്ടന്ന് ജിജോ എഴുന്നേറ്റു,അത് ഭാസിയുടെ ചേച്ചി ആയിരുന്നു,

എന്‍റെ അനിയന്‍റെ മരണത്തിനു കാരണക്കാരെ വെറുത വിടരുത് എന്ന്‍ പറയാന്‍ വന്നതായിരിക്കും.കൂടെ വന്നയാള്‍ കോണ്‍സ്റ്റബിള്‍നോട്‌ ഇന്‍സ്പെക്ടര്‍ എവിടെ എന്ന് തിരക്കി,ഇന്‍സ്പെക്ടര്‍ ഫയാസിനെ കൊണ്ട് പുറത്തേക്കു വന്നു,

യാര് ??? ഐ യാം ജസ്റ്റിസ്‌ ജോര്‍ജ് കുരുവിള ,ഇന്‍സ്പെക്ടര്‍ പെട്ടന്ന്‍ തൊപ്പി തലയില്‍ വെച്ചു അയാള്‍ക്ക് സല്യൂട്ട് അടിച്ചു,ഇന്‍സ്പെക്ടര്‍ അവരെ കൊണ്ട് അകത്തേക്ക് പോയി,

ഇശ്വര ഇപോ തന്നെ തുക്കി കൊല്ലാനുള്ള പരിപാടിയാണോ ??? എന്‍റെ മനസ്സില്‍ തീ കോരിയിട്ടു.....ചിന്തകളുടെ ഒരു ചിലന്തി വല തന്നെ എന്‍റെ മനസ്സില്‍ പ്രത്യക്ഷപെട്ടു.....

കുറച്ചു കഴിഞ്ഞു അവര്‍ പുറത്തേക് വന്നു,ജിജോയുടെ കൈ പിടിച്ചു ആ ചേച്ചി കുറേ കരഞ്ഞു,അവര്‍ കുറേ നേരം സംസാരിച്ചു,ഇന്‍സ്പെക്ടര്‍ വന്നു ഞങ്ങളോട് പുറത്ത് പോകാന്‍ പറഞ്ഞു,ഞങള്‍ പുറത്ത് ഇറങ്ങി,ഭാസിയുടെ ചേച്ചിയും കൂടെ വന്ന ജസ്റ്റിസും ഞങ്ങളുടെ അടുത്ത് വന്നു,നിങ്ങള്‍ തെറ്റ് ഒന്നും ചെയ്തില്ല എന്ന്‍ ഞങ്ങള്‍ക്ക് അറിയാം,അവന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യം നമ്മള്‍ക് മുന്‍പേ അറിയാം,കേസ് ഒന്നും വേണ്ട എന്ന് ഞാന്‍ ഇന്‍സ്പെക്ടര്‍നോട്‌ പറഞ്ഞിട്ടുണ്ട്.മനസില്‍ ഒരു വലിയ മഞ്ഞുമല ഒരുകിയത് പോലെ തോന്നി ഒരു നിമിഷം.

നാട്ടില്‍ ഇത് അറിയാന്‍ പാടില്ല,അപകടത്തില്‍ പെട്ടു മരിച്ചു എന്നാണ് എല്ലാവരും ധരിച്ചിരുക്കുന്നത്,അത് കൊണ്ട് നിങ്ങള്‍ എല്ലാം ഇവിടെ വെച്ചു മറക്കണം,എന്‍റെ അനിയന്‍റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണം.....അവര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.

ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പേരും അഡ്രസ്സും എഴുതി കൊടുത്തു,ഞാന്‍ വിട്ടിലെ ഫോണ്‍ നമ്പറില്‍ രണ്ട് നമ്പര്‍ മാറ്റിയ എഴുതി.കോണ്‍സ്റ്റബിള്‍ മൊബൈല്‍ ഫോണ്‍ എല്ലാം തിരിച്ചു തന്നു,ഞാന്‍ ഫോണ്‍ നോകിയപ്പോള്‍ മമതയുടെ 12 മിസ്സ്‌ കോള്‍,4 മെസ്സേജും ''ബേബി വേര്‍ ആര്‍ യു''????? ഞാന്‍ അവള്‍ക്ക് റിപ്ല്യ്‌ ചെയ്തു "ജസ്റ്റ്‌ കേമം ഔട്ട്‌ ഫ്രം ഹെല്‍ ""





Sunday, October 6, 2013

My incompleted love story

 it was a rainy season,i was walking alone on the street road with an umbrella,she came and asked me ,can i also come with you till the end of this street in your umbrella,i nodded my head and she came close to me,we started walking on street,since she was already drenched in the rain still to make her comfortable i kept a distance,she was wearing a red salwar with a black kashmiri dupata,she was keep on telling something which i didnt understand because i was looking at her eyes,it was so fresh and bright,rain drops were dripping from her eyebrows at that time,from the gestures and action i realized she was cursing the rain that too in a weird language...(after few days only i came to know that she was speaking in gujarthi)...we reached dead end of the street,she pointed at a corner and told something in that strange language,few children came to us with different colours of umbrella and started talking to her in that weird language,they were her
 neighbours i guess,'didi' was the only one word which i understood in their conversation.,she went with those children without telling me a bye :( i came back to my house,whole night i was thinking about her eyes and her fair face,i asked myself who is that angel,yes guys she was an angel who came to my life and played violin in my silent dreams.....from that day to till now i love rain,because that day's rain was actually not a rain ,it was a showering of blessings from heaven for me ...............next day i went to the same area to see her,but i couldnt see her :( but after one week.................................)

Ego

After 7 days she messaged me ,that too one single sentence,COME TO PARK
TODAY AT 4PM,that message was a great relief for me. she messaged me after 7 days,and 7days was like 7
years for me.

Sharp 4pm i reached the park and occupied seat at our favorite spot. After
5 minute she came and sat opposite to me. I wanted to hug her badly and
kiss on her forehead,but my ego didn't let to do that.

Filled tears in her eyes gushed out and flowed on her cheeks but she didn't
weep it. i know there were an ocean of love inside her but she didn't drop
a single of it. Everything she melted in her silence and sat like a
stranger.

At 6 pm watchman came and told,sir.... time up!!!!!! We both stood up and
walked towards the exit,i wanted to wrap my hand on her shoulder,but ego
again played. I kicked my bike,she sat behind like a stranger,dropped her
near her pg. Without looking at my face she walked straight towards her
hostel gate.She would have expected that i will call her back,but again
Egooooo.......................

രാഷ്ട്രിയം ഇഷ്ടാപ്പെടാത്താവർക്കുവേണ്ടി

രാഷ്ട്രിയം ഇഷ്ടാപ്പെടാത്താവർക്കുവേണ്ടി എഴുത്തുന്നത്
നിങ്ങൾ രാഷ്ട്രിയം ഇഷ്ടാപ്പെടാത്താവർ ആണെങ്കിൽ ഒരു അഞ്ചു മിനിറ്റു ചെലവഴി ച്ച് ഇതൊന്നു വായിക്കണം എന്ന് അഭ്യർഥിക്കുന്നു. അരാഷ്ട്രിട്രിയവാദം ഇന്ന് യുവതലമുറയുടെ ഇടയിൽ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ഇതു വളർന്നു വർഗീയ വാദത്തിലേക്കും ഭികരവാദത്തിലേക്കും മാറിയിരിക്കുന്നു. പഷേ ഈക്കാലത്ത് യുവാക്കൾ അരാഷ്ട്രിയവാദികൾ ആയതിൽ അവരെ മാത്രം കുറ്റം പറയുവാൻ കഴിയുകയില്ല. ഇന്നു പുറത്തുവന്നുകൊണ്ടിയിരി ക്കുന്ന അഴിമതി കഥകൾ, തൊഴിത്തിൽ കുത്തലുകൾ, രാഷ്ട്രിയ വിവാദങ്ങൾ, ആടിനെ പട്ടിയാക്കുന്ന രാഷ്ട്രിട്രിയ നാടകങ്ങൾ, വികസനമില്ലായ്മ , തൊഴിൽയില്ലായ്മ തുടങ്ങിയവയാണ് പ്രധാനമായും ഇന്നത്തെ യുവതലമുറയുടെ രാഷ്ട്രിയത്തോടുള്ള വെറുപ്പിനു കാരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന നാം നമ്മുടെ യുവജനങ്ങൾ മുകളിൽ പറഞ്ഞ കാരണങ്ങളുടെ പേരിൽ അരാഷ്ട്രിയവാദത്തിലേക്കു പോയാൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താകും. എന്നാൽ മേൽ പറഞ്ഞ കാരണങ്ങൾ മാത്രമാണോ അരാഷ്ട്രിയവാദത്തിനു കാരണം അതോ ചില സത്യങ്ങൾ ബോധപൂർവ്വം മറക്കുകയാണോ?. ഇന്നത്തെ യുവജനങ്ങളുടെ സമൂഹ്യചിന്തകളിലേക്ക് ഒരു വിചിന്തനം നടത്തുവാൻ ആഗ്രഹിക്കുന്നു. അരാഷ്ട്രിയവാദികൾ പറയുന്നത് രാഷ്ട്രിയക്കാരെല്ലാം അഴിമതിക്കാരാന്നെന്നാണ്. രാഷ്ട്രിയക്കാരെന്നാൽ കള്ളനും രാഷ്ട്രിയമെന്നാൽ പണം ഉണ്ടാക്കാനുള്ള മാർഗ്ഗമെന്നും അവർ പറയുന്നു. പക്ഷേ എല്ലാവരെയും ഒരു നുലിൽ കെട്ടാമോ?. 120 കോടി ജനങ്ങളിൽ വിവിധ രാഷ്ട്രിയ പാർട്ടികളിൽ വിശ്വസിക്കുന്ന കോടികണക്കിനു പ്രവർത്തകർ. ഇവരിൽ നിന്നും ചുരുക്കം ചിലർ MLAയോ MPയോ ആയി തെരഞ്ഞെടുക്കപെടുന്നു. പക്ഷേ ലക്ഷകണക്കിനു ആളുകൾ വിവിധ തലങ്ങളിൽ തങ്ങളുടെ രാഷ്ട്രിട്രിയ പ്രവർത്തനം നിറവേറ്റി പോരുന്നു. ഇതിൽ അഞ്ചോ പത്തോ ശതമാനം പേർ അഴിമതിക്കാരായാതിന്റെ പേരിൽ രാഷ്ട്രിയം എങ്ങനെയാണ് ചീത്തയാകുന്നത്?. രാഷ്ട്രിയത്തിൽ പ്രതിഫലം ഇഛി ക്കാതെ പ്രവർത്തിക്കുന്ന ധാരാളം ആളുകളെ എനിക്കു നേരിട്ടറിയാം. യൂത്ത് കോണ്ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധിയായി പ്രവർത്തിച്ചപ്പോൾ ഇതിൻറെ പ്രയോഗിക ബുദ്ധിമുട്ടുകൾ എനിക്കാറിവുള്ളാതാണ്. ആയിരക്കണാക്കിനു പതിനായിരക്കണക്കിനു പേർ സ്വന്തം ചോരയും നീരും ഉപയോഗിച്ച് വിശ്വസിക്കുന്ന പ്രസ്ഥാനo കെട്ടിപെടുക്കുവാൻ ശ്രമിക്കുമ്പോൾ, സമൂഹത്തിനു നൻമ ചെയ്യുവാൻ ശ്രമിക്കുമ്പോൾ, തങ്ങളുടെ സമയവും സമ്പാദ്യങ്ങളും വിനിയോഗിക്കുവാൻ തയ്യാറാവുമ്പോൾ എങ്ങനെ എല്ലാവരും കള്ളന്മാരാകും?. തെറ്റു ചെയ്തവർ ശിഷിക്കപ്പെടട്ടെ... സോഷ്യൽ മീഡിയ സoവാദത്തിന്റെയും അല്ലാതെയുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിൽ എനിക്കു മനസിലായ മറ്റൊരു കാര്യം രാഷ്ട്രിയത്തെ വെറുക്കുന്നവരിൽ ഭുരിപക്ഷവും സ്വന്തം കാര്യം സിന്താബാദ് എന്നാ ചിന്താഗതിയുള്ളവരാണ്. ഈ ചിന്താശീലത്തിനു മറയിടുവാനാണു രാഷ്ട്രിയ വിരോധങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നത്. ഈക്കുട്ടർ പ്രധാനമായും രണ്ടു തരമുണ്ട്. ഒന്നാമത് രാഷ്ട്രിട്രിയത്തിൽ എന്തു സoഭവിച്ചാലും തങ്ങൾക്ക് ഒരു ചുക്കുo ഇല്ലെന്നു൦ തങ്ങൾ സ്വന്തം കുടുംബകാര്യങ്ങൾ നോക്കിക്കൊണ്ട് ജീവിച്ചുകൊള്ളാമെന്നു൦ മറ്റ് രാഷ്ട്രിയ സമൂഹ്യക പ്രശ്നങ്ങൾ തങ്ങളെ ബാദ്ധിക്കുന്നില്ലെന്നും ആണ് അവരുടെ നിലപാട്. "ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം". മറ്റൊരു കൂട്ടർ സാമ്പത്തികമായി നല്ല സ്ഥിതിയിൽ എത്തുകയും പ്രതേകിച്ച് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുകയും പിന്നീടു സ്വന്തം രാജ്യത്തെയും അവിടുത്തെ സ൦വിധാനങ്ങളെയും പുഞ്ചിച്ചു തള്ളുകയും ചെയ്യുന്ന മനോഭാവം. ഫേസ്ബുക്ക് കമെന്റിലുദെ സ്വന്തം രാജ്യത്തെയും രാഷ്ട്രിയാ സ൦വിധാനങ്ങളെയും വികലമാക്കുവാനും കളിയാക്കുവാനും പ്രവാസ രാജ്യങ്ങളുമായി താരതമ്യപെടുത്തുവാനുമാണ് അവർക്കു താൽപര്യം. "തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതിന്റെ കുഴപ്പം". ഇവിടുത്തെ സ൦വിധാനങ്ങളോടു ആത്മാർത്ഥയുള്ള വിമർശനം ഉന്നയിക്കുന്നവരോട് ഒരു ചോദ്യം, നിങ്ങളിൽ എത്രപേർ സ്വന്തം സുഖ സൌകര്യം ഉപേച്ചിച്ചു മാതൃരാജ്യത്തിനുവേണ്ടി സേവനം ചെയ്യുവാൻ തയ്യാറുണ്ട്?. അനേഹം വിദേശനാന്ണ്യങ്ങൾ നേടിതരുന്ന എല്ലാ പ്രവാസികളെയും കുറ്റപ്പെടുതുകയല്ല മറിച്ച് അവരിലെ ഞാഞ്ഞുലുകളെ തുറന്നു കാണിക്കുകയാണ് ലഷ്യം. വന്ദിച്ചില്ലെങ്ങിലും നിന്ദിക്കരുത്. ജനാധിപത്യ സ൦വിധാന൦ ഉപേച്ചിച്ചു രാജഭരണമോ പട്ടാളഭരണമോ വേണമെന്ന് ചിലർ മുറവിളി കൂട്ടുന്നു. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്ജ്യത്തോട് പടപൊരുതി അനേഹം ധീര രക്തസാക്ഷികളുടെ ചുടുനിണത്താൽ നേടിയെടുത്ത ഈ സ൦വിധാന൦ ഒരു കഷ്ടപാടും അനുഭവിക്കാത്തവർ എന്ത് എഴുപ്പത്തിലാണ് തള്ളിപറയുന്നത്. സമ്പന്ന രാഷ്രമായ ഗൾഫിൽ രാജഭരണ൦ ജനങ്ങൾ ഇഷ്ടപെടുന്നുണ്ടാകാം എന്നാലും അതിനും അതിന്റെതായ നുനതകൾ ഉണ്ട്. പട്ടാളഭരണവും ഏകാതിപത്യ ഭരണവും നിലനില്ക്കുന്ന മറ്റ് രാജ്യങ്ങളുടെ അവസ്ഥ എന്താണ്? നമ്മോടോത്ത് സ്വാതന്തര്യം പ്രാവിച്ച പാക്കിസ്ഥാൻ, ബ൦ഗ്ലാദേശ് ഉൾപെടെയുള്ള രാജ്യങ്ങളിലെ സമൂഹ്യക സാമ്പത്തിക സ്ഥിതി എന്താണ്? 60 വർഷകാലം ഇന്ത്യയെ നയിച്ച ധീരവീര നേതാക്കളുടെ ക്രാന്തദർശനവും കൂർമബുദ്ധതിയും ശക്തമായ നയങ്ങളുമാണ് ഇന്ത്യയെ ഈ കാണുന്ന സ്ഥിതിയിൽ എത്തിച്ചത്. ജനാധിപത്യത്തിൽ വിമർശനത്തിനു ഉന്നതമായ സ്ഥാനം പ്രാധാന്യം ഉണ്ട്. എന്നാൽ എന്തിനെയും ഏതിനെയും അന്ധമായി എതിർക്കുക എന്നത് നല്ല ശീലമല്ല. തങ്ങളുടെ രാഷ്ട്രിയ എതിരാളികളെ സത്യത്തിന്റെ തരിമ്പു പോലുമില്ലാത്ത കാര്യങ്ങൾ നിരത്തി അവഹേളിക്കുന്നത് ഭൂക്ഷനമല്ല. പാക്കിസ്ഥാൻ ഒരു വെടിയുർത്താൽ തിരിച്ച് ആണവായുധം പ്രയോഗിക്കണം എന്നു വാദിക്കുന്നവരുണ്ട്.യുദ്ധം അവർക്ക് ഒരു പ്രശ്നമല്ല. കൊടും തണുപ്പിലും രാജ്യത്തെ സംരക്ഷിക്കുന്ന ധീരജവന്മാരുറെ കുടുംബത്തിന്റെയും അമ്മപെങ്ങമാരുടെയും ചങ്കിടുപ്പ് അവർക്ക് പ്രശ്നമല്ല. ഇങ്ങനെ നിരവധിയായ പ്രശ്നങ്ങളിൽ ഒരു തീരുമാനം എടുക്കുമ്പോൾ വിവിധവശങ്ങൾ നോക്കേണ്ടതാണ്. അതിനെയൊക്കെ ആ രീതിയിൽ ഉൾകൊള്ളുവാനും വിമർശിക്കുവാനും സാധിക്കണം.
രാഷ്ട്രിയക്കാരെയും ഉദ്യോഗസ്ഥാന്മാരെയും കള്ളന്മാർ എന്നു വാദിക്കുന്നവരോട് ഞാൻ പലപ്പോഴും ഒരു ചോദ്യം ചോദിക്കാറുണ്ട്. സർക്കാർ സ൦വിധാത്തിൽ നിങ്ങൾക്ക് ഒരു ജോലി കിട്ടിയാൽ നിങ്ങൾ അഴിമതി കാണിക്കുമോ എന്ന്? ഇല്ലാ എന്നു ചങ്കുറ്റത്തോടെ പറയുന്നവരെ കണ്ടില്ല എന്ന് മാത്രമല്ല നാടോടുമ്പോൾ നടുവേ ഓടണം എന്ന് തന്നെയാണ് അവരുടെ പക്ഷം. പിന്നെ എന്തിനാണ് വിമർശം എന്നു ചോദിച്ചാൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് ഉത്തരം. കാട്ടിലെ തടി തേവരുടെ ആന തനിക്കും കിട്ടണ൦ പൊൻപണം എന്ന ചിന്താഗതിയുള്ള ഈ യുവതലമുറ സമൂഹ്ത്തിലെ ഏതു വ്യവസ്ഥിയിൽ വന്നാലും ആ മനോഭാവം തുടർന്നുകൊണ്ടെയിരിക്കും. അവർ പറയുന്നത് ഭരണധികാരികൾ നന്നാവട്ടെ എന്നിട്ട് ഞങ്ങൾ നന്നാവാം എന്ന്. കതിരിൽ വളം വച്ചിട്ട് കാര്യമുണ്ടോ?. ആത്മാർത്ഥയുള്ള ഈ യുവതലമുറയുടെ മനോഭാവത്തിൽ അല്ലെ മാറ്റം വരേണ്ടത്. പണ്ട് സി൦ഗപ്പൂർ സന്ദ്ർശിച്ചപ്പോൾ, രാത്രിയിൽ ഒരു മണിക്ക് ഒരു വണ്ടിയും വരുന്നില്ലെങ്കിലും സിഗ്നൽ കാത്തു നില്ക്കുന്ന ഒരു സമൂഹത്തെ കാണുവാൻ സാധിച്ചു. നിയമ൦ നിയമായി ആ൦ഗീകരിക്കുന്ന ഒരു സമൂഹം. നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ്? നിയമ൦ പാലിക്കണമെന്ന് സാധാരണ ജനങ്ങൾക്കോ പാലിക്കപ്പെടണമെന്ന് അധികാരികൾക്കോ യാതൊരു നിർബന്ധവും ഇല്ല. അഴിമതിയിലൂടെയോ അവിഹിത മാർഗത്തിലുടെയോ പണം സമ്പാധിക്കണ൦ എന്ന മനോഭാവം ഉള്ളവർ സമൂഹത്തിന്റെ ഏതു തട്ടിൽ പ്രവർത്തിച്ചാലും, അത് സർക്കാർ ഉദ്യോഗസ്ഥനോ, എഞ്ചിനീയർറോ, കർഷകനോ, തൊഴിലാളിയോ, പോലീസോ, ഡോക്ടറോ, ബിസിനെസ്സ്കാരനോ, വക്കീലോ, അധ്യാപകനോ, സ്വകാര്യ കമ്പനി ജീവനക്കാരനോ, പ്രവാസികളോ, സമൂദായിക നേതാക്കാളോ, സാംസ്കാരിക പ്രവർത്തകരോ, രാഷ്ട്രിയകാരോ ആരായിരുന്നാലും അവർ അതിനു ശ്രമിക്കുകതന്നെ ചെയും. അതിനുള്ള അവസരത്തിനു൦ മറ്റും ഏറ്റക്കുറച്ചിലുകൾ ഉണ്ട് എന്നുമാത്രം. ഇതിൽ രാഷ്ട്രിയ്കാർ മാത്രമാണോ കുറ്റക്കാർ. ഇവിടെയാണ് രാഹുൽ ഗാന്ധി പറഞ്ഞ സമൂലമായ മാറ്റത്തിന്റെ പ്രസക്തി ഉണ്ടാകുന്നത്. യുവതലമുറയുടെ മനോഭാവത്തിൽ മാറ്റത്തിന്റെ ശംഖൊലി അത്യാവശ്യമായിരിക്കുന്നു. ആരും ഗുണ്ടകള്ളോ കൊലപാതകികളോ ആയി ജനിക്കുന്നില്ല എന്നതുപോലെ ഒരാളും രാഷ്ട്രിയക്കാരനായോ അഴിമതിക്കാരാനായോ ജനിക്കുന്നില്ല. ഇന്നത്തെ യുവതലമുറ തന്നെയാണ് നാളത്തെ രാഷ്ട്രിട്രിയ നേതൃത്വ൦ . ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന അരാഷ്ട്രിയചിന്തകൾ പൂർണ്ണമായും മാറേണ്ടതാണ്. ഏതെങ്കിലും ഒരു രാഷ്ട്രിയ പാർട്ടിയിൽ അംഗമാവണം എന്നല്ല മറിച്ച് നല്ല രാഷ്ട്രിയമൂല്യബോധമുള്ള, സമൂഹ്യ പ്രതിബദ്ധതിയുള്ള യുവജനങ്ങൾ വളർന്നു വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ലോകത്ത് എവിടെയായിരുന്നാലും തങ്ങളുടെ കഴിവിനനുസരിച്ച് സമൂഹ്യ സമുദായിക സംസ്കാരീക രാഷ്ട്രിയ മേഖലകളിൽ പ്രവർത്തിക്കുവാൻ സാധിക്കണം. രാജ്യ൦ മറ്റൊരു പൊതുതിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന വേളയിൽ രാഷ്ട്രിയത്തെയും രാഷ്ട്രിയ പ്രവർത്തകരെയും സത്യസന്ധമായി വ്യാഖ്യാക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകണം. സത്യവും നീതിയും ധാർമ്മികമൂല്യങ്ങളും ഉളള ഒരു യുവതലമുറ വളർന്ന് നാളത്തെ രാഷ്ട്രിയ നേതൃത്വത്തിൽ എത്തപ്പെടട്ടെ. നമ്മുടെ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി, നാനാത്വത്തിലുള്ള ഏകത്വത്തിനുവേണ്ടി, മതേതരത്വമൂല്യങ്ങൾക്കുവേണ്ടി ഒത്തോരുമിച്ച് പ്രവർത്തിക്കാം ഭാരതം ജയിക്കട്ടെ .
ഉണ്ണികൃഷ്ണന്‍ ഉദയമംഗലം

Friday, October 4, 2013

കുറ്റബോധം

സമയം നാല് മണി,തൃശൂരില്‍ ഇന്ന് വര്‍ക്കലലെക്  പോകാന്‍ വേണ്ടി ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നു, എനിക്ക് പോകാന്‍ ഉള്ള 5.20 നാണ് . പത്രവും വായിച്ച ഞാന്‍ സ്റ്റേഷന്‍ ബെഞ്ചില്‍ ഇരുന്നു. ആള്‍കാരുടെ തിരക്കില്‍ നിന്നു മാറിനില്‍ക്കാന്‍ വേണ്ടി ഞാന്‍ സ്റ്റേഷന്‍ അറ്റത്തുള്ള ബെഞ്ചില ഇരുന്നത്.

പെട്ടന്ന്‍ എറണാകുള്ളം ഭാഗത്ത്‌ പോകുന്ന മനു സാഗര്‍ എക്സ്പ്രസ്സ്‌ വന്നു,അതില്‍ പകുതിയില്‍ കുടുതലും ഗുജറാത്തിക്കള്‍ ആയിരുന്നു,വെള്ളി ഭൂഷണഞള്‍ ധരിച്ചിരിക്കുന്ന അവരെ ഒരു ഫര്‍ലോങ്ങ്‌ ദൂരത്ത്‌ നിന്നു കണ്ടാലും മനസിലാക്കും.

വണ്ടി സ്റ്റേഷന്‍ വിട്ടു പോയി ഞാന്‍ വിണ്ടും പത്ര താളിലേക്ക് പോയി. കള്ളന്‍ കള്ളന്‍ എന്നാ നിലവിളി കേട്ട് തിരിഞ്ഞു നോകിയപ്പോള്‍ ഒരാള്‍ എന്‍റെ നേര്‍ക്ക് ഓടിവരുന്നു,അയാളുടെ പുറക്കില്‍ ഒരു ബറ്റാലിയന്‍ ആള്‍ക്കാരും,എന്തോ പന്തികേട് ഉണ്ട് എന്ന്‍ മനസിലായി ഞാന്‍ എഴുനേറ്റു,ഞാന്‍ എഴുന്നേറ്റത് കൊണ്ട് അവന്‍ എന്‍റെ ബെഞ്ചിന്റെ പുറക്കില്‍ കുടി ഓടാന്‍ ശ്രമിക്കവേ എന്‍റെ ബാഗിന്റെ വള്ളി തടഞ്ഞു വീണു.

പിന്നിട് സിനിമ സ്റ്റൈല്‍ ഇടിയാണ് ഞാന്‍ അവിടെ കണ്ടത്, അയാളുടെ കൈയില്‍ ഉണ്ടായിരുന്ന മോഷ്ടിച്ച  ബാഗ്‌ അവര്‍ എടുത്തു. മതി വരുവോളം പലരും അയാളെ തല്ലി. ആള്‍ക്കാര്‍ പതുകെ പതുകെ പോയി തുടങ്ങി. അയാള്‍ എന്‍റെ ബെഞ്ചിന്റെ പുറകില്‍ തന്നെ ഇരുന്നു,അയാളുടെ നെറ്റിയില്‍ നിന്നും വായില്‍ നിന്നു രക്തം വരുന്നുണ്ടായിരുന്നു.ഹിന്ദിയില്‍ അയാള്‍ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. അയാളെ തന്നെ ഞാന്‍ വിക്ഷിച്ചു,അയാളുടെ ഇടത് കാലില്‍ ചങ്ങല പാട് ഉണ്ടായിരുന്നു, 'മാഫ് ദിജിയെ മ്മ മാഫ് ദിജിയെ മ്മ 'എന്ന്‍ അയാള്‍ ഇടയിക്ക് ഇടയിക്ക്  പറയുനുണ്ടായിരുന്നു.

പതുകെ അയാള്‍ എഴുന്നേറ്റു അടുത്തുള്ള പൈപ്പില്‍ വെള്ളം കുടിക്കാന്‍ വേണ്ടി പോയി,പക്ഷെ പൈപ്പില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. എന്‍റെ അടുത്ത് വന്നു കുറച്ചു വെള്ളം തരുമോ എന്ന്‍ ഹിന്ദിയില്‍ ചോദിച്ചു. ഞാന്‍ എന്‍റെ കൈയില്‍ ഉണ്ടായിരുന്നു വെള്ളം കൊടുത്തു,അത് മുഴുവന്‍ അയാള്‍ കുടിച്ചു. കുപ്പി എന്‍റെ കൈയില്‍ തന്നു അയാള്‍ മുന്നോട്ടു നടന്നു.ഞാന്‍ അയാളുടെ കാലിലെ ചങ്ങല പാട് നോക്കിനിന്നു............................


  

Thursday, October 3, 2013

1st day in an island

10 വര്‍ഷം മുന്‍പ് നടന്ന ഒരു കഥയാണ് ഞാന്‍ നിങ്ങളോട് പറയാന്‍ പോക്കുന്നത് ,

മകനെ എഞ്ചിനീയര്‍ ആക്കിയാല്‍ മാത്രമേ എനിക്ക് നാട്ടില്‍ തല ഉയര്‍ത്തി നടക്കാന്‍ പറ്റു എന്ന്‍ വിചാരിച്ച അച്ഛന്റെ ആഗ്രഹത്തിനു മുന്നില്‍ വലിയ ഒരു ത്യാഗിയാവാന്‍ തന്നെ തിരുമാനിച്ചു ഞങ്ങള്‍ ബാംഗ്ലൂര്‍ലേക്ക് വണ്ടി കയറി.

അളിയന്‍റെ സുഹുര്‍ത്തിന്റെ അനിയന്‍ അവിടെയാണ് പഠിക്കുന്നത്,ഞങളെയും കാത്ത് അബ്ദുല്‍ മജീതും അവന്‍റെ കൂട്ടുകാരന്‍ അരുണ്‍ തോമസും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അങ്കിള്‍ യാത്രയോകെ സുഖമായിരുന്നോ എന്നാ അരുണ്‍ തോമസിന്‍റെ  ചോദ്യം കേട്ടുയുടന്‍ അച്ഛന്‍ ഫ്ലാറ്റ്,പ്രതേകിച്ചും പാല സ്റ്റൈല്‍ലില്‍ ഉള്ള ആ അങ്കിള്‍ വിളി.

ഞങ്ങളുടെ പെട്ടിയും പിടിച്ചു മജീതും അരുണ്‍ തോമസും മുന്നില്‍ നടന്നു അവരുടെ പിറക്കെ നടുക്കുമ്പോള്‍ അച്ഛന്റെ ഒരു കമന്റ്‌,മോനെ നീ കണ്ടോ അവരുടെ സ്മാര്‍ട്ട്‌നെസ്സ്,നാട്ടില്‍ പഠിച്ചാല്‍ ഒന്നും ഇത്രയും സ്മാര്‍ട്ട്‌ ആവാന്‍ പറ്റുല. തലേദിവസം ട്രെയിനില്‍ ശരിക്കും ഉറങ്ങാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ അവശന്‍ ആയിരുന്നു,അത് കൊണ്ടേ അച്ഛന്റെ കമന്റ്‌നു ഒന്ന് തലയാട്ടന്‍ പോലും എനിക്ക് പറ്റിയില്ല.

കോളേജില്‍ പോയി അഡ്മിഷന്‍ എടുത്തു,ലേറ്റ് അഡ്മിഷന്‍ ആയതു കൊണ്ട് അച്ഛന് ഒരു പേടി ഉണ്ടായിരുന്നു സീറ്റ്‌ കിട്ടുമോ എന്ന്‍.. പക്ഷെ അഡ്മിഷന്‍ പെട്ടന്ന്‍ തന്നെ ശരിയായി,അതിന്‍റെ ഫുള്‍ ക്രെഡിറ്റ്‌ അച്ഛന്‍ മജീതിനും അരുണിനും കൊടുത്തു,പക്ഷെ രണ്ട് പേരുടെയും ബാങ്കില്‍ കുറച്ച പൈസ ക്രെഡിറ്റ്‌ ആയത് അച്ഛന്‍ അറിയാന്‍ കുറച്ച വൈകിപോയി,അതിനെ കുറിച്ച ഞാന്‍ കുടുതല്‍ ഒന്നും പറയുന്നില്ല കാരണം പില്‍കാലത്ത് ഞാനും ഒരുപാട് അഡ്മിഷന്‍ ഒരുപാട് പേര്‍ക്ക് ചെയ്തു കൊടുത്തിരുന്നു .

3 ദിവസം ഞങള്‍ ഹോട്ടലില്‍ താമസിച്ചു,അടുത്ത ദിവസം കോളേജ് തുടങ്ങുന്നത് , റാഗ്ഗിംഗ് ഉണ്ടാക്കുമോ എന്നാ ഒരു ഭയം മാത്രമേ എന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളു,ഹോസ്റ്റല്‍ ഫുള്‍ ആയത് കൊണ്ട് തല്ക്കാലം മജീദിന്റെ കൂടെ തന്നെ താമസം എര്പാടു ചെയ്തു. രാവിലെ തന്നെ കുളിച് ഞാനും അച്ഛനും അളിയനും കൂടി കോളേജിലേക്ക് പുറപെട്ടു,ഇലക്ട്രോണിക് സിറ്റി ട്രാഫിക്‌ല്‍ 2 മണിക്കൂര്‍ പെട്ടു . കോളേജില്‍ 11 മണിക്ക് എത്തിയത്,തിരിച്ചു പോകാന്‍ ഉള്ള വഴിയും ബസ്‌ നമ്പര്‍ എല്ലാം ഒരു കടലാസ്സില്‍ എഴുതി അളിയന്‍ എന്‍റെ കൈയില്‍ തന്നു. അവര്‍ എനോട് യാത്ര പറഞ്ഞു,അച്ഛന്‍ കുറേ ഉപദേശവും,ക്യാമ്പസ്‌ ഇന്റര്‍വ്യൂനെ കുറിച്ച വളരെ വാചാലനായി അച്ഛന്‍ മൊഴിഞ്ഞു ......a

ബ്ലോക്ക്‌ നമ്പര്‍ 2 ല്‍ 13 നമ്പര്‍ ആയിരുന്നു എന്‍റെ ക്ലാസ്സ്‌. .,ഞാന്‍ ചെല്ലുമ്പോള്‍ ഉയരം കുറഞ്ഞ ഒരു സര്‍ അവിടെ ക്ലാസ്സ്‌ എടുക്കുന്നു. സര്‍ എന്ന്‍ ഞാന്‍ പുറത്ത് നിന്നു വിളിച്ചു. Get in എന്ന്‍ സര്‍ പറഞ്ഞു.അച്ഛന്‍ പറഞ്ഞത് പോലെ മുന്നില്‍ ഉള്ള ബെഞ്ചില്‍ പോയി ഞാന്‍ ഇരുന്നു,നാട്ടില്‍ ഇന്ന് ക്ലീറ്റസ് സര്‍രിന്റെ അടുത്ത രണ്ട് മാസം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു പോയത് കൊണ്ട് ഒരു വിധം കേട്ടാല്‍ മനസിലാക്കും പക്ഷെ പറയാന്‍ ഒരു ബുദ്ധിമുട്ട് ആയിരുന്നു.

Yes Gentleman!!what is your name??
സര്‍ my name is unnikrishnan.
Are you from kerala
Yes സര്‍
Sit down

തുടക്കം പിഴച്ചില്ല എന്നാ ഒരു ആശ്വാസത്തില്‍ ഞാന്‍ ഇരുന്നപോള്‍ ഇടിവെട്ട് പോലെ അടുത്ത ചോദ്യം

Mr unnikrishnan we were talking about basic fundamentals of physics,so tell me what do you know about it.

എനിക്ക് പെട്ടന്ന് തല കറക്കുന്നത് പോലെ തോന്നി

സര്‍ basic physics fundamental ........................

അടുത്ത ഇരുന്ന അന്ദ്രക്കാരന്‍ പൈയനോടെ ആംഗ്യം കാണിച്ചപ്പോള്‍ അവന്‍ തല എനിക്ക് എതിര്‍ വശം തിരിച്ചു.

come on speak out man

എന്ത് സ്പീക്കാന്‍ ഞാന്‍ ..തല താഴ്ത്തി നിന്നു

Do you know the difference between scalar quantity and vector quantity?

വിണ്ടും ബ!! ബ!! ബ!!

മുന്നില്‍ ഇരുന്നാല്‍ ഉള്ള പ്രശ്നം ഇതാ . 12.30 അയപോള്‍ സര്‍ പോയി,പുറക്കില്‍ നിന്നു ഒരു കൈ ....മലയാളി ആണോ ?? അതെ ....ഞാനും മലയാളിയാ,ദുബായില്‍ നിന്ന പേര് ശ്യാം.എനിക്ക് സന്തോഷമായി. ഞാന്‍ അടുത്ത ക്ലാസ്സില്‍ അവന്‍റെ കൂടെ പുറക്കില്‍ പോയി ഇരുന്നു,പിന്നീട് ഒരിക്കലും ഞാന്‍ മുന്നില്‍ പോയി ഇരുനിട്ടില്ല ....